ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: പമ്പമലയാളി അസ്സോസിയേഷനിലെ അംഗങ്ങക്കും അഭ്യുദയകാംക്ഷികള്‍ക്കുമായി ഏപ്രില്‍ 28 ശനിയാഴ്ച അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യേഗികവസതിയായ വാഷിംങ്ടണ്‍ ഡി. സിയിലുള്ള വൈറ്റ്ഹൗസിലേക്ക് ടൂര്‍ സംഘടിപ്പിക്കുന്നു. രജിസ്റ്ററേഷന് ഡെഡ് ലൈന്‍ മാര്‍ച്ച് 12- ആണ.് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അമ്പത് പേര്‍ക്കാണ് അവസരം ഉണ്ടാകുക. സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളതിനാല്‍ രണ്ട് മാസം മുമ്പ് വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുവിവരങ്ങള്‍ അമ്പത് പേരടങ്ങിയ ഗ്രുപ്പിനായി വൈറ്റ്ഹൗസില്‍ നിന്ന് അയക്കുന്ന ഈ-മെയില്‍ ലിങ്ക് ഓപ്പണ്‍ ചെയ്ത് അതില്‍ രജിസ്റ്റര്‍ ചെയ്യണം, ഒരാഴ്ചത്തേക്ക് മാത്രം ഓപ്പണ്‍ ചെയ്യുന്ന ലിങ്കാണിത്. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞ് വീണ്ടും കാത്തിരിക്കണം. പോകുന്നതിനുള്ള ഡേറ്റ് രണ്ടാഴ്ച മുമ്പ് മാത്രമെ ലഭിക്കുകയുള്ളു. വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണിത്.
വൈറ്റ്ഹൗസ് സന്ദര്‍ശകര്‍ക്കുള്ള ഗേറ്റിലെത്തിയാല്‍ അകത്തു കടക്കാന്‍ മുന്ന്ചെക്ക് പോയന്റുകളില്‍ നിന്ന് ക്ലീയര്ന്സ് ലഭിക്കണം. പമ്പ സംഘടിപ്പിക്കുന്ന വൈറ്റ്ഹൗസ് ടൂറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ജോര്‍ജ്ജ് ഓലിക്കല്‍ (പ്രസിഡന്റ്) 215-873-4365, മോഡി ജേക്കബ:് (ടൂര്‍ കോഡിനേറ്റര്‍) 215-667-0801, ജോണ്‍ പണിക്കര്‍ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527,അലക്സ് തോമസ് 215 850 5268, സുധ കര്‍ത്ത: 267-575-7333, ഫീലിപ്പോസ് ചെറിയാന്: 215-605-7310, പ്രസാദ് ബേബി: 215-629-6375
Comments