ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ ഈവര്‍ഷത്തെ ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒക്ടോബര്‍ 2 മുതല്‍ 4 വരെ കാലിഫോര്‍ണിയയില്‍ വെച്ചാണ് സമ്മേളനം നടത്തപ്പെടുക. ഭദ്രാസനത്തിന്റെ കീഴില്‍ ഏറ്റവും പുതുതായി രൂപംകൊണ്ട സിലിക്കണ്‍വാലി മാര്‍ത്തോമാ ഇടവകയാണ് ഈവര്‍ഷത്തെ സമ്മേളനത്തിന് ആതിഥ്യംവഹിക്കുന്നത്. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി, യുവജനസഖ്യം ഭാരവാഹികള്‍ക്ക് ദീപം കൈമാറി സമ്മേളനത്തിനുള്ള ഒരുക്കങ്ങളുടെ തുടക്കം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അഭി. തിയഡോഷ്യസ് തിരുമേനി രക്ഷാധികാരിയും, ഇടവകയുടെ പ്രഥമ വികാരിയായിരിക്കുന്ന റവ. ബിജു പി. സൈമണ്‍ പ്രസിഡന്റുമായുള്ള കോണ്‍ഫറന്‍സ് കമ്മിറ്റി, ഭദ്രാസന യുവജന കൗണ്‍സിലിന്റെ സഹകരണത്തോടെ സമ്മേളനത്തിനുള്ള ക്രമീകരണങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കും. ഇടവകയുടെ ആരംഭത്തില്‍ തന്നെ ഭദ്രാസന സമ്മേളനം നടത്താന്‍ തയാറായ സിലിക്കണ്‍വാലി മാര്‍ത്തോമാ ഇടവകയേയും യുവജനസഖ്യ പ്രവര്‍ത്തകരേയും അഭി. തിയഡോഷ്യസ് തിരുമേനി പ്രത്യേകം അഭിനന്ദിച്ചു. യുവജനസഖ്യം ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ. ബിനോയ് ജെ. തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഷാജി തോമസ് (വൈസ് പ്രസിഡന്റ്), റവ. ബിനു പി. ശാമുവേല്‍, റജി ജോസഫ് (സെക്രട്ടറി), മാത്യൂസ് തോമസ് (ട്രഷറര്‍), ലാജി തോമസ് (ഭദ്രാസന അസംബ്ലി അംഗം) എന്നിവര്‍ ഈവര്‍ഷത്തെ സമ്മേളനം എല്ലാവിധത്തിലും അനുഗ്രഹമായി തീരട്ടെ എന്ന് ആശംസിക്കുകയും ആതിഥ്യം വഹിക്കുന്ന ഇടവകയ്ക്കുള്ള ഭദ്രാസന യുവജന സഖ്യം കൗണ്‍സിലിന്റെ നന്ദി അറിയിക്കുകയും ചെയ്തു. ഭദ്രാസന മീഡിയയ്ക്കുവേണ്ടി സഖറിയാ കോശി അറിയിച്ചതാണിത്.
Comments