ന്യുജഴ്സി . അന്തരിച്ച ജോസ് കുറ്റോലമഠത്തിന്െറ ഭൌതിക ശരീരം ന്യുജഴ്സിയില്‍ കൊണ്ടുവന്നു.
വെളളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8.30 വരെ ഡുമോണ്ട് ഫ്രെച്ച് ഫ്യൂണറല്‍ ഹോമില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.(161 washington Ave, Dumont)
ശനിയാഴ്ച രാവിലെ 9 മുതല്‍ 10.30 വരെ വെസ്റ്റ് നയാക്ക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ സംസ്കാര ശുശ്രൂഷകള്‍ നടക്കും. മലങ്കര യാക്കോബായ സുറിയാനി സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപന്‍ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിക്കും.(4 Tompki Ave, West Nyack)
പളളിയില്‍ നിന്ന് വിലാപയാത്ര പുറപ്പെട്ട് 11.30 നോടുകൂടി പരാമസ് ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ എത്തിച്ചേരുന്നതിനെ തുടര്‍ന്ന് സംസ്കാര കര്‍മ്മം നടക്കും (234 Paramus Road, Paramus)
തുടര്‍ന്ന് 1 മണിക്ക് ബെര്‍ഗന്‍ ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പളളി ഹാളില്‍(173 Washington Ave, Bergenfield)
ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
ബുധനും വ്യാഴവും പരേതന്‍െറ വീട്ടില്‍ നടന്ന പ്രാര്‍ഥനാ യോഗങ്ങളില്‍ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത ഡോ. കുറിയാക്കോസ് മാര്‍ തെയോഫിലസ് മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ് അയൂബ് മാര്‍ സില്‍വാനോസ് എന്നിവരും നിരവധി വൈദീകരും ഉള്‍പ്പെട്ട വലിയ ജനാവലി പങ്കെടുത്തിട്ടുണ്ട്.
സംസ്കാര ശുശ്രൂഷകളും അടക്കവും ലൈവ് സ്ട്രീമിംഗിലൂടെ ലോകമെമ്പാടുമുളള ബന്ധുമിത്രാദികള്‍ക്ക് കാണുന്നതിനുളള സൌകര്യം ഒരുക്കിയിട്ടുണ്ട്. താഴെ പറയുന്ന വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക.
സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ബന്ധുക്കള്‍ എത്തിക്കൊണ്ടിരിക്കുന്നു. നാട്ടില്‍ നിന്ന് സഹോദരന് റിട്ട കമാന്‍ഡര്‍ കെ. എം. തോമസ് ഇന്ന് എത്തിച്ചേരും.
നിര്യാണ വാര്‍ത്തയറിഞ്ഞ് ഫ്യൂണറല്‍ ഹോമിലേക്കും വീട്ടിലേക്കും അനുശോചന പ്രവാഹമാണ്. പൂക്കള്‍ക്ക് പകരം സെന്റ് ജൂഡ് ചാരിറ്റി പ്രോജക്ടുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.
http://josephkuttolamadom.com
www.visualdreamz.com
www.vddigital.com
മറ്റ് അത്യാവശ്യങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറും ശ്യാം ജേക്കബ് : 914 844 0597
ബ്രയന്‍ തുമ്പയില്‍ : 973 943 6167
Comments