ഡാളസ് : ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിചേര്‍ന്ന ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്താക്ക് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ പട്ടക്കാരും ഇടവക ചുമതലക്കാരും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്കി. മാര്‍ച്ച് 31 ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് ഖത്തര്‍- എയര്വേയ്സില് എത്തിചേര്‍ന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ പ്രസന്നവദനനായി കാണപ്പെട്ടു. വിദേശയാത്രയില്‍ മെത്രാപ്പോലീത്തായെ അനധാവനം ചെയ്തിരുന്ന സെക്രട്ടറിയെ കൂടാതെയാണ് ഇത്തവണ അമേരിക്കയില്‍ എത്തിയത്. ഡാളസ്സിലെ നാലു മാര്‍ത്തോമാ ഇടവകളിലും വിശുദ്ധ വാരത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന പ്രത്യേക ആരാധനകളില്‍ പങ്കെടുക്കുമെന്ന് മെത്രാപ്പോലീത്താ അറിയിച്ചു. റവ.ജോസ്.സി.ജോസഫ് മാത്യൂ, റവ.സാം മാത്യൂ, റവ.സജി തോമസ്, റവ.ജോര്‍ജ് ജേക്കബ്, റവ.ഓ.സി. കുര്യന്, ഭദ്രാസന ട്രഷറര്‍ പ്രൊഫ.ഫിലിപ്പ് തോമസ്, ഭദ്രാസന മീഡിയാ കമ്മറ്റഇ മെമ്പറും, മാധ്യമ പ്രവര്‍ത്തകനായ ഷാജി രാമപുരം, പി.വി.തോമസ്, സി.എം.മാത്യൂ, തോമസ് മാത്യൂ, ബാബു സി. മാത്യൂ, ജെയിംസ് മേപ്പുറം, ഷാജി മാത്യു, സോം തോമസ്, മാത്യൂ പി. എബ്രഹാം തുടങ്ങിയവര്‍ വിമാനതാവളത്തില്‍ തിരുമേനിയെ സ്വീകരിക്കുവാന്‍ എത്തിചേര്‍ന്നിരുന്നു. ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കുന്ന ഈസ്റ്റര്‍ കുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്‍കിയതിനു ശേഷം അന്നുതന്നെ മെത്രാപ്പോലീത്താ കേരളത്തിലേക്ക് യാത്രതിരിക്കും.
Comments