ഡാലസ്. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന പരിശുദ്ധാത്മ വരദാന ധ്യാനം ഡാലസിലുളള ക്യാമ്പ് കോപാസ് റിട്രീറ്റ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു.
ഏപ്രില്‍ 19 ഞായര്‍ 3 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഏപ്രില്‍ 23 വ്യാഴം 2 മണിക്ക് അവസാനിക്കും. മുതിര്‍ന്നവര്‍ക്കായുളള മലയാളം വിഭാഗത്തില്‍ 4 സീറ്റുകളും യുവജനങ്ങള്‍ക്കായുളള ഇംഗ്ലീഷ് വിഭാഗത്തില്‍ 50 സീറ്റുകളും ലഭ്യമാണ്.
ഓരോ വിശ്വാസിക്കും തങ്ങളുടെ ആത്മീയ ജീവിതത്തെ പരിശോധിച്ച് സ്വന്തം ജീവിതത്തില്‍ ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പരിശുദ്ധാത്മവിന്െറ വരദാനങ്ങളാല്‍ നിറയുവാന്‍ അവസരം ലഭിക്കുന്നു എന്നുളളത് ഈ ധ്യാനത്തിന്‍െറ പ്രത്യേകതയാണ്. അങ്ങനെ ക്രിസ്തുവില്‍ അധിഷ്ഠിതമായ ജീവിതം നയിച്ച് തങ്ങളുടെ ശുശ്രൂഷാ ജീവിതത്തെ ശക്തിപ്പെടുത്തുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
സെഹിയോന്‍ യുഎസ്എ ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റിലൂടെ ധ്യാനത്തിന്‍െറ രിജ്സ്ട്രേഷന്‍ ആരംഭിച്ചു.
Comments