ന്യുയോര്‍ക്ക്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ യുവജന കണ്വന്ഷന് ന്യൂജേഴ്സിയില്‍ ഹാക്കന്സാക്കിലുള്ള ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസ്സംബ്ബ്ളി സഭാഹാളില്‍ ഏപ്രില്‍ 4 ശനി, ഏപ്രില്‍ 5 ഞായര്‍ ദിവസങ്ങളില്‍ നടത്തെപ്പെടും. 4ന് ശനിയാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെയുള്ള പൊതുയോഗത്തിലും ഞായാറാഴ്ച രാവിലെ നടക്കുന്ന സംയുക്ത സഭായോഗത്തിലും അനുഗ്രഹീത ദൈവവചന പ്രഭാഷകന്‍ റവ. ഫ്രെഡി തോമസ് മുഖ്യ പ്രഭാഷണം നടത്തും. ഐ.പി.സി ഈസ്റ്റേണ്‍ റീജിയന് പി. വൈ.പി.എ ഭാരവാഹികളായ ബ്രദര്‍. സാമുവേല്‍ തോമസ്, ബ്രദര്‍. റോബിന് വര്‍ഗീസ്, ബ്രദര്‍ കോശി സിജു ജോണ്‍, സ്റ്റാന്‍ലി സാമുവേല്‍, ബ്രദര്‍ ഏബ്രഹാം മോനീസ് ജോര്‍ജ്, സിസ്റ്റര്‍ ഐറീസ് ജേക്കബ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേത്ര്യത്വം നല്‍കുമെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ ജോണ്‍സി കുമ്പനാട് അറിയിച്ചു
Comments