ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ വാര്‍ഷിക സംഗമം മാര്‍ച്ച് 21-ന് ഹിക്സ്വില്ലിലുള്ള ആന്റണ്സ് റസ്റ്റോറന്റില്‍ (Antun's by Minar) വച്ച് വിവിധ കലാപരിപാടികളോടെ വൈകിട്ട് ആറു മണിമുതല്‍ നടക്കുകയുണ്ടായി. പ്രസിഡന്റ് രഘുവരന് നായര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സെക്രട്ടറി ശോഭാ കറുവക്കാട്ട് നടക്കാന്‍ പോകുന്ന പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും എം.സി.മാരായ ഹരിലാല്‍ നായരെയും കലാ സതീഷിനെയും സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ നൃത്ത നൃത്യങ്ങളെ കൂടാതെ ശബരിനാഥ് നായര്‍, രവി നായര്‍, രാജീവ് മേനോന്, അപ്പന് മേനോന്, പ്രഭാകരന് നായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുകയുണ്ടായി. പ്രസിദ്ധ മിമിക്രി കലാകാരനായ കലാഭവന്‍ ലാലിന്റെ പ്രകടനം പരിപാടികള്‍ക്ക് മിഴിവേകി. വിഭവ സമൃദ്ധമായ ഡിന്നറിനു ശേഷം വൈസ് പ്രസിഡന്റ് കലാ സതീഷ് നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികള്‍ക്ക് തിരശീല വീണു.
Comments