അമേരിക്കന്‍ മലങ്കര അതിഭദ്രാസന 29-മത് ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് 2015 ജൂലായ് 15 മുതല്‍ 18 വരെ, പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ചു നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിച്ചു വരുന്നു.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ മഹനീയ സാന്നിദ്ധ്യം, ഈ വര്‍ഷത്തെ കുടുംബമേളയുടെ പ്രത്യേകതകളില്‍ ഒന്നാണ്.പെന്‍സില്‍വാനിയയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലാന്‍കാസ്റ്റര്‍, ഹോസ്റ്റ് റിസോര്‍ട്ട്, ആയിരത്തിലധികം പേര്‍ക്ക് പരിപാടികള്‍ വീക്ഷിക്കുവാന്‍ സാദ്ധ്യമാകുന്ന ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാളുകള്‍, വിപുലമായ ബാങ്ക്വറ്റ് ഹാള്‍, സൗകര്യപ്രദമായ ഫാമിലി റൂമുകള്‍, എല്ലാറ്റിനുമുപരി, തികഞ്ഞ ആത്മീയത നിറഞ്ഞ ഒരു കുടുംബമേളക്ക് അനുയോജ്യമായ, ശാന്തസുന്ദരവും പ്രകൃതി മനോഹരവുമായ, അന്തരീക്ഷം എന്നിങ്ങനെയുള്ള പ്രത്യേകതകളാല്‍ ശ്രദ്ധേയമാണ്.
ഇതിനോടകം തന്നെ അമേരിക്കയിലേയും, കാനഡയിലേയും, വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയതായി, ഡോ. ജോണ്‍ തോമസ്(കോര്‍ഡിനേറ്റര്‍, രജിസ്ട്രേഷന് ആന്റ് അക്കമഡേഷന്‍)അറിയിച്ചു.കുടുംബമേളയില്‍ സംബന്ധിക്കുന്ന ഏവര്‍ക്കും, വിവിധ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതിനും, ആസ്വദിക്കുന്നതിനും, മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേകം ചര്‍ച്ചാ ക്ലാസ്സുകളും, സിബോയിസങ്ങളും സംഘടിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നതായി ഫസിലിറ്റി കോര്‍ഡിനേറ്റര്‍ ശ്രീ അലക്സ് ജോര്‍ജ് വ്യക്തമാക്കി.
ഫിനാന്‍സ് ആന്റ് ഫണ്ട് റൈസിംഗ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളും സജീവമായി പുരോഗമിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍നിന്നും അധികമായി, ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിലെ സഭാംഗങ്ങള്‍, ഇതിനോടകം നല്കിയ സഹകരണത്തില്‍ തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും, അത് കുടുംബമേളയുടെ വിജയകരമായ പര്യവസാനത്തിന്റെ ശുഭസൂചനയായി കണക്കാക്കുന്നുവെന്നും ഫിനാന്‍സ് കമ്മറ്റി കോര്‍ഡിനേറ്റര്‍ ശ്രീ. സാജു സക്കറിയ അറിയിച്ചു.ഷെവലിയര്‍, ചെറിയാന് വെങ്കിടത്ത്(ഇല്ലിനോയ്സ്), ഷെവലിയര്‍ ജോര്‍ജ് പടിയേടത്ത്(ന്യൂയോര്‍ക്ക്), ശ്രീ. ഏലിയാസ് പുന്നൂസ്(ഡാളസ്), ബിനോയി വര്‍ഗീസ് (കാനഡ), ഡോ.കുര്യയന് മാണി(ലോസ് ആഞ്ചലസ്) ഫിലിപ്പ് സ്ക്കറിയ(ചിക്കാഗോ) എന്നിവര്‍ ഫിനാന്‍സ് കമ്മറ്റഇ അംഗങ്ങളായും പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments