മോഹന്‍ മാവുങ്കല്‍ (ഫോമ ന്യൂസ് ടീം)
ബാല്ട്ടിമോര്: ഫോമ കെ.എ.ജി.ഡബ്ല്യു സഖ്യം സംഘടിപ്പിച്ച ടാലന്റ് ടൈമിന്റെ ഒന്നാം ദിനം ഏറെ തിളക്കമാര്‍ന്നതായി. മാര്‍ച്ച് 21 നു നടന്ന മത്സരം സംഘാടന മികവുകൊണ്ടും കൃത്യനിഷ്ഠതകൊണ്ടും ശ്രദ്ധപിടിച്ചുപറ്റി.രാവിലെ ഒന്‍പതിന് ആരംഭിച്ച മത്സരം വൈവിധ്യമാര്‍ന്ന പരിപാടികളില്‍ മികച്ചു നിന്നു. പതിനെട്ടു പരിപാടികളിലായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു മുന്നൂറിലേറെ യുവ പ്രതിഭകള്‍ മാറ്റുരച്ചു. പ്രതിഭകളുടെ മത്സര വീര്യം ചോരാതെ കാക്കാന്‍ രക്ഷിതാക്കളും ബന്ധുക്കളും എത്തിയതോടെ ആവേശം അലതല്ലി.മികവുറ്റ സംഘാടനമാണ് മത്സരത്തിന്റെ വിജയത്തിനു പ്രധാന കാരണം. മത്സരങ്ങളെല്ലാം കൃത്യ സമയത്ത് തുടങ്ങുകയും അവസാനിക്കുകയും ചെയ്ത. ഒന്നാംദിനത്തിന്റെ വന്‍ വിജയം മത്സരത്തിന്റെ രണ്ടാം ദിനമായ മേയ് 18 നും ഉണ്ടാക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. എല്ലാ നല്ല മനസുകളെയും തലസ്ഥാന നഗരിയിലേക്ക് ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുകയാണ് ഫോമയും കെ.എ.ജി.ഡബ്ല്യുവും.
Comments