ബ്രാംപ്റ്റന്‍ ഗുരുവായൂരപ്പന് ക്ഷേത്രം വിഷു കണി ഏപ്രില്‍ 14-ന്
Text Size
ജയ് പിള്ള
jayasankar@hotmail.ca
Story Dated: Tuesday, April 14, 2015 11:25 hrs UTC
ബ്രാംപ്റ്റന്‍ : ഗുരുവായൂരപ്പന് ക്ഷേത്രം ബ്രാംറ്റന്‍, മേടമാസം ഒന്നാം തിയതി (ഏപ്രില്‍ 14 ചൊവ്വാഴ്ച ) വിഷു കണി ,വിഷു കൈനീട്ടം ,സ്പെഷ്യല്‍ വിഷു പൂജ എന്നിവ ഭക്തര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നു. വിപുലമായ രീതിയില്‍ ചൊവാഴ്ച രാവിലെ നടക്കുന്ന കണികാണല്‍ ചടങ്ങിലേക്ക് എല്ലാ ഭക്ത ജനങ്ങളുടെയും സഹകരണം ക്ഷേത്രം പ്രധാന തന്ത്രി ശ്രീ.ദിവാകരന് നമ്പൂതിരി ക്ഷണിച്ചു .
വിഷുവിനോടനുബന്ധിച്ചു ക്ഷേത്രം രാവിലെ 6 മുതല്‍ 10 വരെയും ,വൈകീട്ട് 6 മുതല്‍ 9 വരെയും തുറന്നു ദര്‍ശനം അനുവദിക്കുന്നതാണ് .വിഷുവിനോടനുബന്ധിച്ചു വിഷുകണി രാവിലെ 6 മണിക്കും തുടര്‍ന്ന് സഹസ്രനാമാര്ചനയും,വിഷു കൈനീട്ടവും ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്; ജയ് പിള്ള
Comments