കോപ്പേല്: ഡാലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിനു ഇനി പുതിയ ചാപ്പലും. ഇടദിവസങ്ങളിലെ ബലിയര്‍പ്പണത്തിനും ദിവ്യകാരുണ്യ ആരാധനക്കുമായി പുതുതായി പണി കഴിപ്പിച്ച ചാപ്പലിന്റെ വെഞ്ചരിപ്പ് ഷിക്കാഗോ സീറോ മലബാ ര്‍ രൂപതാ സഹായ മെത്രാന് മാര്‍. ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. ഏപ്രില്‍ 27 തിങ്കളാഴ്ച രാവിലെ ഇടവകസമൂഹത്തിന്റെ സാന്നിധ്യത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ മാര്‍. ജോയ് ആലപ്പാട്ട് ചാപ്പലിന്റെ ആശീര്‍വാദവും പ്രഥമ ദിവ്യബലിയര്‍പ്പണവും നടത്തി. സെന്റ് അല്‍ഫോന്‍സാ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ ജോസ് എല്‍എഫ് പടിഞ്ഞാറേപീടിക സിഎംഐ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിലാണ് ചാപ്പല്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രധാന ആരാധനാലയത്തോട് ചേര്‍ന്ന് മനോഹരന്മായി പണികഴിപ്പിച്ചിരിക്കുന്ന ഈ ചാപ്പലില്‍ നൂറുപേര്‍ക്ക് ഒരേസമയം ആരാധനയില്‍ പങ്കുകൊള്ളാം. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സെന്റ് അല്‍ഫോന്‍സാ ദേവാലയം പുനരുദ്ധരിച്ചു കൂദാശ ചെയ്തത്. കൈക്കാരന്മാരായ ജൂഡിഷ് മാത്യു, അപ്പച്ചന് ആലപ്പുറം, പോള്‍ ആലപ്പാട്ട്, നൈജോ മാത്യു എന്നിവര്‍ക്കൊപ്പം പാരീഷ് കമ്മറ്റി അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
Comments