ഒന്റാറിയോ :മിസ്സിസ്സോഗയിലുള്ള കേരള അസ്സോസ്സിയേഷന്റെ ആഭിമുഘ്യത്തിൽ മിസ്സിസ്സോഗ സിറ്റിയുമായി സകരിച്ചു മരങ്ങൾ വച്ച് പിടിപ്പിക്കുന്നു .മെയ് 9 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ 3 മണിവരെയുള്ള സമയത്താണ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉള്ള സന്നദ്ധ സംഗം മരതൈകൾ നടുവാൻ തീരുമാനിച്ചിരിക്കുന്നത് .ഇതിലേക്ക് വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂരത്തിആയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.കുട്ടികൾ,യുവജനങ്ങൾ ,മുതിർന്നവർ എന്നിങ്ങനെ തരo തിരിച്ച സന്ഗങ്ങൾ ആണ് ചെടിനടീൽ കർമത്തിൽ പങ്കെടുക്കുന്നത് .പങ്കെടുക്കുന്ന എല്ലാപേരും അറിഞ്ഞിരിക്കേണ്ട പ്രധാന സംഗതികൾ ആയ കാലാവസ്ഥാനുസൃതമായ വസ്ത്രധാരണം ,ഷൂസ് ,മുതലായവയെ പറ്റിയുള്ള വിശദ വിവരങ്ങൾ ഇമെയിൽ വഴി എല്ലാ അംഗങ്ങളെയും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.മിസ്സിസ്സോഗ സിറ്റിയുടെ നേത്രുത്വത്തിൽ ഉള്ള മില്ല്യൻ ട്രീ പ്ലാന്റിങ്ങിന്റെ 4175 പ്ലസന്റ് റണ്‍ ലൊക്കേഷനിൽ ആണ് ചെടികൾ നട്ടു പിടിപ്പിക്കുന്നത് .ഇതിൽ പങ്കെടുക്കാൻ താത്പര്യമുള്ള വ്യക്തികൾ ,കൂട്ടായ്മകൾ എന്നിവര്‍ 4140 ഗ്ലെൻ എറിൻ മില്ലിലെ സെന്റ് ക്ലെയർ സ്കൂളിൽ ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് മുൻപായി എത്തിച്ചേരേണ്ടതാണ് എന്നും ഭാരവാഹികൾ അറിയിച്ചു .കൂടുതൽ വിവരങ്ങൾ അസോസിയേഷന്റെ www.
Comments