കേരള അസോസിയേഷന് ഓഫ് ഡാലസ് നഴ്സുമാരെ ആദരിക്കുന്നു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, May 08, 2015 11:20 hrs UTC
ഗാര്‍ലന്റ് : ആതുര ശുശ്രൂഷ രംഗത്ത് സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുന്ന കേരളത്തില്‍ നിന്നുള്ള നഴ്സുമാരെ കേരള അസോസിയേഷന് ഓഫ് ഡാലസ് പ്രത്യേകം ആദരിക്കുന്നു.മെയ് 9 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.വിദ്യാഭ്യാസ സെമിനാറും ചര്‍ച്ചകളും വിനോദ പരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ സമാപിക്കും.ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ നഴ്സുമാര്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനും അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്ന ഈ പരിപാടിയിലേക്ക്് പ്രത്യേകം ക്ഷണിക്കുന്നതായി അസോസിയേഷന് പ്രസിഡന്റ് ബാബു സി.മാത്യൂ, സെക്രട്ടറി റോയി കൊടുവത്ത് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് റോയി കൊടുവത്ത്(സെക്രട്ടറി): 972 569 7165
Comments