സാബു തടിപ്പുഴ
ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഇടവകയില്‍ ഈവര്‍ഷത്തെ ആദ്യകുര്‍ബാനസ്വീകരണം മെയ് 16-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും. ഇടവക തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന ആദ്യകുര്‍ബാനയില്‍ ഏഴു കുട്ടികളാണ് ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. ചെമ്പ്നാ പ്രിന്‍സ് കോരക്കുടി, സോണിയാ സാബു മേക്കാട്ടില്‍, റിയാ റോയി കൂട്ടുങ്കല്‍, റിയാ ലൂക്കോസ് കരിപ്പറമ്പില്‍, ഫ്രാന്‍സീസ് സാബു തടിപ്പുഴ, ജെഫ് ജോസഫ് പുത്തന്‍പുര, അലക്സ് ഷിബി തെള്ളത്തുകുന്നേല്എന്നിവരാണ് ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. ദിവ്യകാരുണ്യ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത് വേദപാഠം പ്രിന്‍സിപ്പല്‍ ലിസി വട്ടക്കളവും, വികാരി ഫാ. ജോസ് തറയ്ക്കലുമായിരുന്നു. അന്നേദിവസം ആദ്യകുര്ബാനയ്ക്കുശേഷം ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കലാസന്ധ്യയും ഉണ്ടായിരിക്കും. പാരീഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
സാബു തടിപ്പുഴ (പി.ആര്.ഒ).
Comments