സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന `സിദ്ദിഖ്- ലാല്‍ സ്പീക്കിങ്' മെഗാ ഷോയുടെ അണിയറ ഒരുക്കങ്ങള്‍ ന്യൂജേഴ്സിയിലെ ലോര്ദിയില് പൂര്‍ത്തിയായി. ഷോയുടെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിഞ്ഞതായി മുഖ്യ കോഓര്‍ഡിനേറ്ററായ സജി പോള്‍ അറിയിച്ചു.
വരുന്ന 17നു ഞായറാഴ്ച 4:30ന് ന്യൂജേഴ്സിയിലെ ലോര്‍ഡി ഫെലിഷ്യന് കോളേജ് ഓഡിറ്റോറിയത്തിലാണ് മെഗാഷോ അരങ്ങേറുക. ജോബി ജോര്‍ജാണ് ന്യൂജേഴ്സിയിലെ ഷോയുടെ ഗ്രാന്‍ഡ് സ്പോണ്സര്. മലയാള ചലച്ചിത്ര ലോകത്ത് ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിച്ച് വേറിട്ട സംവിധാന ശൈലിയിലൂടെ ശ്രദ്ധേയരായ സിദ്ധിഖ്- ലാല്‍ ടീമിനോടൊപ്പം അമേരിക്കന്‍ മലയാളികള്‍ക്ക് കാഴ്ചയുടെ പൂരമൊരുക്കാന്‍ മലയാളത്തിലെ പ്രശസ്ത താരങ്ങളായ ശ്രീനിവാസന്, ബിജു മേനോന്, വിജയരാഘവന്, വിനീത്, ഹരിശ്രീ അശോകന്, ഭാവന, ഷംന കാസിം, പൊന്നമ്മ ബാബു, കൃഷ്ണപ്രഭ, ബാലു, പ്രശസ്ത സംഗീത സംവിധായകന് ദീപക് ദേവ്, പ്രമുഖ പിന്നണിഗായകരായ അഫ്സല്, മഞ്ജരി എന്നിവര്‍ക്കൊപ്പം മിമിക്രി ലോകത്തെ ആചാര്യന് കെ.എസ് പ്രസാദ്, സുധി എന്നിവരും ഒരുമിക്കുന്നു. തത്സമയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന `സിദ്ദിഖ്-ലാല്‍' മെഗാഷോയുടെ സൗണ്ട് എന്‍ജിനീയര്‍ നിധിനും കൊറിയോഗ്രാഫര്‍ സബിനുമാണ്. കണ്ണിനു കുളിര്‍മ്മ പകരുന്ന നൃത്ത പ്രകടനങ്ങളും, കാതുകളില്‍ വസന്തം വിരിയിക്കുന്ന സംഗീതവും, ഓര്‍മ്മയില്‍ ചിരിപടര്‍ത്തുന്ന രസക്കൂട്ടുകളുമായി മലയാള ചലച്ചിത്ര സംഗീതഹാസ്യ ലോകത്തെ മഹാപ്രതിഭകള്‍ ഒരുമിക്കുമ്പോള്‍ ആസ്വാദന കലയുടെ എക്കാലത്തെയും മികച്ച നവ്യാനുഭവമായി ഈ ഷോ മാറുമെന്നു പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു.
സോമര്‍സെറ്റില്‍ പണിതീര്‍ന്നു വരുന്ന പുതിയ ദേവാലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു നടത്തപ്പടുന്ന ഈ ഷോയുടെ വിജയത്തിനായി സഹകരിച്ച എല്ലാ നല്ല മനസ്സുകല്ക്കും പ്രത്യേകിച്ചു ന്യൂ ജേഴ്സിയിലെയും മറ്റു സമീപ ദേവാലയങ്ങിലെയും എല്ലാ കുടുംബങ്ങള്‍ക്കും, സംഘടനകള്‍ക്കും ബഹുമാനപ്പെട്ട വികാരി തോമസ് കടുകപ്പിള്ളില്‍ നന്ദി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ടവര്‍: സജി പോള്‍: (732) 7621726; ജോബി ജോര്‍ജ്: (732) 4704647; റോയി മാത്യു: (908) 4188133; റോണി മാത്യു: (732) 4293257; തോമസ് ചെറിയാന് പടവില്‍: (908) 9061709; ടോം പെരുമ്പായില്‍: (646) 3263708; മിനേഷ് ജോസഫ്: (201) 9789828; മേരിദാസന്‍ തോമസ്: (201) 9126451. Address: Felician College, 262 S Main St, Lodi, NJ 07644 വെബ്: www.stthomassyronj.org
Comments