അറ്റ്ലാന്റ: ജോർജിയ ഇൻഡ്യൻ നേഴ്സ്സ് അസോസിയേഷൻ (GINA) ആഭിമുഖ്യത്തിൽ നേഴ്സസ് വാരഘോഷം സെന്റ് തോമസ് ഓർത്തോഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജോർജിയയിലെ ഇന്ത്യൻ നഴ്സുമാർ സംരംഭത്തെ ഒരു വന്‍ വിജയമാക്കി.ഫാ. മാത്യു എളയടത്തുമഠത്തിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടികൾ തുടങ്ങിയത്. ഫാ. മാത്യു നിലവിളക്ക് കൊളുത്തി പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു . ജാസ്മിൻ ആനിക്കാട്ട് അമേരിക്കൻ ദേശിയഗാനവും . സിനി അനൂപ് സീന കുടിലിൽ എന്നിവർ ചേര്‍ന്ന് ഇന്ത്യന്‍ ദേശിയഗാനവും ആലപിച്ചു. ജിന യുടെ പ്രസിഡെൻറ്റ് ലില്ലി ആനിക്കാട് സ്വാഗതം ആശംസിച്ചു.മേരി സെലിന്‍ജേര്‍, ഫാ. മാത്യു എളയടത്തുമഠം, ഡോ. ടാറ്റ, ഡോ. ,സുജാത റെഡ്ഡി എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. മുൻ പ്രസിഡൻറ്റ് മേരി ജോസ് മുഖ്യപ്രഭാഷക മേരി സെലിന്ജേറിനെ സദസിനു പരിച്ചയപെടുത്തി. AACN സംഘടനയുടെ ഡയരക്ടര്‍ ആയ മേരി സെലിന്‍ജേര്‍ സംഘടനയുടെ വിഷയമായ - “ആരോഗ്യകരമായ ജോലി സാഹചര്യങ്ങളെ” കുറിച്ചു വിശദീകരിച്ചു പ്രഭാഷണം നടത്തി. ഫാ. മാത്യു എളയടത്തുമഠം പ്രാത്ഥനയോടെ എല്ലാവരെയും അനുഗ്രഹിക്കുകയും ചെയ്തു.മാത്യു എളയടത്തുമഠവും മേരി സെലിന്ജേറും ചേർന്ന് നഴ്സുമാരെ വേദിയിലേക്ക് ക്ഷണിച്ചു റോസപ്പൂവ് നൽകി ആദരിച്ചു. മാതൃദിനമനുസ്മരിച്ച് 'അമ്മ-മകൾ' ചേര്‍ന്ന് അവതരിപ്പിച്ച ഡാന്‍സ് മനോഹരമായി. സായി ഹെൽത്ത് ഫെയർ ക്ലിനിക്കിന് തുടക്കം കുറിച്ച ഡോ. സുജാത റെഡ്ഡി, നേഴ്സുമാരുടെ അത്യുത്തമമായ സേവനങ്ങളെ അഭിനന്ദിച്ചു സംസാരിച്ചു. വിദ്യാഭ്യാസത്തിലും ജോലിയിലും നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയുണ്ടായി. ജിന യുടെ മുൻവര്‍ഷത്തെ പ്രസിഡെൻറ്റ് .മേരി ജോസിന് ജിനയുടെ പുരസ്കാരമായ “നഴ്സസ് ഓഫ് ദി ഈയർ 2015” ബഹുമതിക്ക് അര്‍ഹയായി. ജെനി മാത്തനും ദീപ്തി വര്‍ഗീസും എംസി യായിരുന്നു. ജിനയിലെ അംഗങ്ങളും കുടുംബാഗംങ്ങളും അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങുകളെ വർണ്ണാഭമാക്കി. അത്താഴവിരുന്നിന് ശേഷമാണ് ആഘോഷങ്ങൽക്കു തിരശീല വീണത്. ഈ വർഷത്തെ നേഴ്സസ്സ് ദിനം ജിനക്ക് അഭിമാനിക്കാവുന്ന സമ്മേളനമായി എന്ന് ചടങ്ങിൽ പങ്കെടുത്ത ഏവരും അഭിപ്രായപ്പെട്ടു. പബ്ലിക് റിലേഷന്‍ വേണ്ടി ഷൈനി മൂഞ്ഞേലി അറിയിച്ചതാണിത്.
Comments