ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ
ഫിലഡല്‍ഫിയ : ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി മറ്റു സാമൂഹിക സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ വാര്‍ഷിക പിക്നിക് ജൂണ്‍ 13th ശനിയാഴ്ച രാവിലെ 9 മണി മുതല്‍(Core Creek park, പവിലിയന് 4, 901 E.Bridge Town Pike, Langhorne, PA, 19047) നടത്തുന്നതാണ്.
അംഗങ്ങളുടെ ഇടയിലെ കായികവും മാനസികവുമായ ഉല്ലാസത്തിനായി പതിവുപോലെ നടത്തി വരാറുള്ള പിക്നിക്കിലേക്ക് കോട്ടയവും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ നിവാസികളേയും സുഹൃത്തുക്കളെയും, അഭ്യുത്കാംഷികളെയും കുടുംബസമ്മേതം ക്ഷണിക്കുന്നതായും കൂടാതെ അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും സഹായസഹകരണങ്ങള്‍ നല്കി വരുന്ന വ്യക്തികളോടും സ്ഥാപനങ്ങളോടും ഉള്ള നന്ദിയും കടപ്പാടും കുര്യന് രാജന്(പ്രസിഡന്റ്) അറിയിക്കുകയും ചെയ്തു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കായിക വിനോദങ്ങള്‍ പ്രദീപ് പൈലോയുടെ(പിക്നിക്, കോഡിനേറ്റര്‍) നേതൃത്വത്തില്‍ നടത്തുന്നതാണ്.
ജോസഫ് മാണി(വൈസ് പ്രസിഡന്റ്) ജോണ്‍ പി വര്‍ക്കി(ട്രഷറാര്‍) മാത്യു ജോഷ്വ(ജന.സെക്രട്ടറി), മാത്യു ഐപ്പ്(സെക്രട്ടറി), ജോബി ജോര്‍ജ്ജ്, സാബു ജേക്കബ്, ഏബ്രഹാം ജോസഫ്, ജോഷി കുര്യാക്കോസ്, ജയിംസ് അന്ത്രയോസ്, ബെന്നി കൊട്ടാരത്തില്‍, കുര്യാക്കോസ് ഏബ്രഹാം, സാജന് വര്‍ഗീസ്, രാജു കുരുവിള, സാബു പാമ്പാടി, അരുണ്‍ വര്‍ക്കി, സെറിന്‍ ചെറിയാന് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി പിക്നികിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്, www.kottayamassociation.org
Comments