You are Here : Home / USA News

ഷിക്കാഗോ സോഷ്യല്‍ ക്ലബ്‌ ദേശീയ വടംവലി മത്സരവും ഓണാഘോഷവും സെപ്‌റ്റംബര്‍ 7 ന്‌

Text Size  

Story Dated: Friday, July 03, 2015 09:53 hrs UTC

ജോയി നെല്ലാമറ്റം

 

ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷവും ദേശീയ വടംവലി മത്സരവും സെപ്‌റ്റംബര്‍ 7 തിങ്കളാഴ്‌ച. മോര്‍ട്ടന്‍ ഗ്രോവ്‌ സെന്റ്‌ മേരീസ്‌ പളളി മൈതാനിയില്‍ അമേരിക്കയിലെ ഏറ്റവും വലിയ വടംവലി മത്സരം അരങ്ങേറും. വൈകിട്ട്‌ സെന്റ്‌ മേരീസ്‌ പാരീഷ്‌ ഹാളില്‍ ഓണാഘോഷവും സമ്മാനദാനവും ഓണസദ്യയും ഉണ്ടായിരിക്കും. ആവേശം അലതല്ലുന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ മൂന്നാമത്‌ വടംവലി മത്സരം അതീവ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്‌. താമ്പ, ഡാലസ്‌, ന്യൂയോര്‍ക്ക്‌, ഡിട്രോയിറ്റ്‌, കാനഡ എന്നിവടങ്ങളില്‍ നിന്നുളള ടീമുകളുടെ സാന്നിധ്യം കൊണ്ട്‌ വടംവലി ലദേശീയ മത്സരമായി ഉയര്‍ന്നിരിക്കുകയാണ്‌. ഷിക്കാഗോയിലെ വിവിധ കോണുകളില്‍ നിന്നായി വടംവലി മത്സരാര്‍ഥികളുടെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

 

വിപുലമായ കമ്മറ്റികളുടെ നേതൃത്വത്തില്‍ ദേശീയ വടംവലി മത്സരത്തിനുളള ക്രമീകരണങ്ങള്‍ സംഘാടകര്‍ ആരംഭിച്ചു കഴിഞ്ഞു. ഉയര്‍ന്ന സമ്മാനങ്ങളാലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള വടംവലി ടീമുകളുടെ സാന്നിധ്യത്തിലും മൂന്നാമത്‌ വടംവലി ഏറെ ശ്രദ്ധേയമാകുമെന്ന്‌ സോഷ്യല്‍ ക്ലബ്‌ പ്രസിഡന്റ്‌ സാജു കണ്ണമ്പളളി അഭിപ്രായപ്പെട്ടു. വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന്‌ 3001 ഡോളറും എവറോളിങ്‌ ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന്‌ 2001 ഡോളറും എവറോളിംഗ്‌ ട്രോഫിയും മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന്‌ 1001 ഡോളറും ഏവറോളിംഗ്‌ ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്‌. വടംവലി ഓണാഘോഷങ്ങള്‍ക്ക്‌ വിവിധ കമ്മിറ്റികളും സോഷ്യല്‍ ക്ലബ്‌ ഭാരവാഹികളും നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.