ഷിക്കാഗോ: ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ഫണ്ട് റൈസിംഗ് പ്രോഗ്രാം ജൂലൈ പത്താംതീയതി 6.30-ന് നൈല്‍സ് വെസ്റ്റ് ഹൈസ്കൂളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പ്രോഗ്രാം ക്യാന്‍സല്‍ ചെയ്തതായി പ്രോഗ്രാം കണ്വീനേഴാസ് ആയ സിറിയക് കൂവക്കാട്ടില്‍, ഗ്രേസി വാച്ചാച്ചിറ, രാജു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. അമേരിക്കന്‍ എംബസിയിലെ കംപ്യൂട്ടര്‍ തകരാര്‍ മൂലം അമേരിക്കന്‍ ഡേയ്സ് മ്യൂസിക് ആന്‍ഡ് കോമഡി ഷോയിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് പാസ്പോര്ട്ടില് വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കാത്തതിനാലാണ് പരിപാടി ക്യാന്‍സല്‍ ചെയ്യുവാന്‍ ഇടയായതെന്ന് കണ്‍വീനര്‍മാര്‍ പറഞ്ഞു. ഈവരുന്ന സെപ്റ്റംബര്‍ മാസത്തില്‍ ഇതിനു പകരമായി മറ്റൊരു ഷോ നടത്തുന്നതാണെന്നും അവര്‍ അറിയിച്ചു. പരിപാടിയിലുണ്ടായ മാറ്റത്തില്‍ കണ്‍വീനേഴ്സ് ഖേദം പ്രകടിപ്പിക്കുകയും, സെപ്റ്റംബറില്‍ നടത്തുന്ന പരിപാടിയില്‍ ഏവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പരിപാടി നടക്കുന്ന തീയതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണെന്നും കണ്‍വീനേഴ്സ് പറഞ്ഞു. റവ.ഫാ. ലിജു പോള്‍ അറിയിച്ചതാണിത്.
Comments