You are Here : Home / USA News

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ബൈബിള്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 12ന്

Text Size  

Story Dated: Monday, July 27, 2015 11:23 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോസേക്രഡ് ഹാര്‍ട്ട് ഫൊറോനായുടെ ആഭിമുഖ്യത്തില്‍ ആദ്യമായി ബൈബിള്‍ ഫെസ്റ്റിവല്‍ നടത്തപ്പെടുന്നു.
ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച്, സെപ്റ്റംബര്‍ 12 ശനിയാശ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 9 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കോട്ടയം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ ബലിയോടുകൂടി ഫൊറോനാ ഫെസ്റ്റിവലിനു തുടക്കമാകും. വിശുദ്ധ കുര്‍ബാനക്കൊപ്പം ഏഞ്ചത്സ് മീറ്റ്, ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുന്ന ചടങ്ങ് എന്നിവ നടക്കും. തുടര്‍ന്ന് വിവിധ പ്രായത്തിലുള്ള ആളുകള്‍ക്കുവേണ്ടി വിവിധതരം മത്സരങ്ങല്‍ അരങ്ങേറും. അതോടൊപ്പം അഭിവന്ദ്യ പിതാവുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 5 മണിക്ക്, ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നയിക്കുന്ന ആരാധനയേതുടര്‍ന്ന് സമാപന സമ്മേളനവും വിവിധ ഇടവകളുടെ നേത്രുത്വത്തില്‍ കലാസന്ധ്യയും നടത്തപ്പെടുന്നു. ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട്, ഷിക്കാഗോ സെന്റ് മേരീസ്, ഡിട്രോയിറ്റ് സെന്റ് മേരീസ് എന്നീ ഇടവകളും, മിനിസോട്ടാ, കാനഡാ എന്നീ മിഷനുകളും സംയുക്തമായിട്ടാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
മത്സരങ്ങളുടെ ക്രമീകരണങ്ങളും, നിയമങ്ങളും അടങ്ങിയ സര്‍ക്കുലര്‍, എല്ലാ ഇടവകളിലും, മിഷനുകളിലും ലഭ്യമായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 15ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ കണ്‍വീനര്‍ റ്റോണി പുല്ലാപ്പള്ളി അറിയിച്ചു. ഷിക്കാഗോയില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ ബൈബിള്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് പരിപാടികള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തും, അസ്സി. വികാരി റെവ. ഫാ. സുനി പടിഞ്ഞാറേക്കരയും അഭ്യയര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.