You are Here : Home / USA News

സ്വാമി ഉദിത് ചൈതന്യജിയുടെ ആത്മീയ പ്രഭാഷണ പരമ്പര രണ്ടാം ദിവസം ഡാളസ്സില്‍

Text Size  

Story Dated: Wednesday, August 12, 2015 09:58 hrs UTC

ഷാജി രാമപുരം

 

വടക്കെ അമേരിയ്ക്കയിലെ വിവിധ നഗരങ്ങളില്‍ സഞ്ചരിച്ച് ആത്മീയ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന സ്വാമി ഉദിത് ചൈതന്യജി ഡാളസ്സിലെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രഭാഷണ പരമ്പര 11-ാം തീയതി തുടങ്ങി. രണ്ടാം ദിവസമായ 12-ാം തീയ്യതിയില്‍ ജീവിത വിജയരഹസ്യം ഗീതയിലൂടെ എന്ന വിഷയത്തെപ്പറ്റി അതിഗഹനമായ ഗീതയിലെ മനശാസ്ത്രപരമായ തത്വങ്ങള്‍ ലളിതമായ ഭാഷയില്‍ ശ്രോതാക്കളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നു. ആത്മീയ പ്രഭാഷണത്തില്‍ അതുല്യ പ്രതിഭയായ സ്വാമിജി, ഭാരതീയ സംസ്‌കൃതിയുടെ അമൂല്യതത്വങ്ങള്‍ അനായാസേന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു മനസിലാക്കുന്നു. പ്രാര്‍ത്ഥനാ മന്ത്രങ്ങളോടു കൂടി തുടങ്ങുന്ന പ്രഭാഷണം, രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കുന്നു. മെഡിറ്റേഷനോടു കൂടി അവസാനിക്കുന്ന പ്രഭാഷണവേദി 6709 Eagle point, Plano, TX- ലാണ്. താല്പര്യമുള്ളവര്‍ വൈകീട്ട് 7 മണി മുതല്‍ തുടങ്ങുന്ന ചടങ്ങുകലില്‍ പങ്കെടുക്കാവുന്നതാണ്. Contact No Deepak - 972-793-2151 Radha nair -972-998-3366

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.