You are Here : Home / USA News

എസ്‌.എം.സി.സി. സാന്റാ അന്നാ ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 13, 2015 10:21 hrs UTC

ലോസ്‌ആഞ്ചലസ്‌: ഷിക്കാഗോ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) സാന്റാ അന്നാ ചാപ്‌റ്ററിന്റെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്‌റ്റംബര്‍ ആറാംതീയതി അതിവിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. സെപ്‌റ്റംബര്‍ ആറിനു ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും, സമ്പദ്‌ സമൃദ്ധിയുടേയും ആ നല്ല നാളുകളുടെ ഓര്‍മ്മ പുതുക്കുന്നതിനുവേണ്ടിയുള്ള ഓണാഘോഷ പരിപാടികള്‍ മഹാബലിയുടെ എഴുന്നള്ളത്തോടെ തുടക്കംകുറിക്കും. ആര്‍പ്പുവിളികളും ആഘോഷത്തിമര്‍പ്പുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സാന്റാ അന്നയില്‍ വന്നിറങ്ങുന്ന മഹാബലിയെ സാന്റാ അന്ന ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, എസ്‌.എം.സി.സി പ്രസിഡന്റ്‌ ജോണ്‍സണ്‍ വണ്ടനാംതടത്തില്‍, മറ്റ്‌ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിക്കും. ഓണാഘോഷത്തോടനുബന്ധിച്ച്‌ പൂക്കളം, പുലുക്കളി, താലപ്പൊലി, തിരുവാതിര, ചെണ്ടമേളം, വടംവലി മത്സരം, കലാപരിപാടികള്‍, കായിക മത്സങ്ങള്‍ എന്നിവയുണ്ടായിരിക്കും. എസ്‌.എം.സി.സി അംഗങ്ങള്‍ ചേര്‍ന്നൊരുക്കുന്ന തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യയ്‌ക്ക്‌ നേതൃത്വം നല്‍കുന്നത്‌ സതേണ്‍ കാലിഫോര്‍ണിയയില്‍ പ്രമുഖ കേറ്ററിംഗ്‌ സര്‍വീസ്‌ നടത്തുന്ന ജോസ്‌ പാമ്പാടി, ബെന്നി പീറ്റര്‍, രതീഷ്‌ വേണു, ബിജു പി. ജോര്‍ജ്‌ എന്നിവര്‍ ചേര്‍ന്നാണ്‌. `പൊന്നോണം 2015'-ന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍ പ്രമുഖ മലയാളി സ്ഥാപനമായ സ്‌പൈസ്‌ ഏഷ്യാ ഗ്രോസറി സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ്‌ ഉടമ ആനന്ദ്‌ ജോസഫ്‌, പ്രമുഖ റിയല്‍ട്ടര്‍മാരായ മാത്യു തോമസ്‌, രാജു ഏബ്രഹാം, കോളജ്‌ പ്രോഗ്രാം പ്ലാനിംഗ്‌ കണ്‍സള്‍ട്ടന്റ്‌ സിബി ജോസഫ്‌, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌ ജോസ്‌ ചാക്കോ, ടാക്‌സ്‌ കണ്‍സള്‍ട്ടന്റ്‌ ജോര്‍ജ്‌ ചാക്കോ എന്നിവരാണ്‌. ഈ ഓണാഘോഷപരിപാടികളിലേക്ക്‌ ഏവരേയും വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയും, എസ്‌.എം.സി.സി പ്രസിഡന്റ്‌ ജോണ്‍സണ്‍ വണ്ടനാംതടത്തിലും സ്വാഗതം ചെയ്‌തു. ജിമ്മി ജോസഫ്‌ കീഴരത്തില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.