You are Here : Home / USA News

നാരായണീയം ആയുരാരോഗ്യ സപ്താഹം ന്യൂയോര്‍ക്കില്‍

Text Size  

Story Dated: Thursday, August 13, 2015 10:29 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂ യോര്‍ക്ക് : ന്യൂ യോര്‍ക്ക് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 16 ഞായറാഴ്ച്ച വൈകിട്ട് നാലു മണിക്ക് ശ്രീ ഉദിത് ചൈതന്യജി ഉദ്ഘാടനം നിര്‍വഹിക്കുന്നു. ക്വീന്‍സ് വില്ലേജില്‍ 225 സ്ട്രീറ്റില്‍ ജമൈക്കാ അവന്യുവിലുള്ള ശനീശ്വര ക്ഷേത്രത്തില്‍ വച്ച് (9530, 225th tSreet, Queens Village, New York) താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയും പൂര്‍ണ്ണകുംഭത്തോടെയും സ്വാമി ഉദിത് ചൈതന്യജിക്കും, യജ്ഞ പൌരാണികരായ ജയപ്രകാശ് നായര്‍, ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കും സ്വീകരണം നല്‍കുന്നു. തുടര്‍ന്ന് ആചാര്യവരണം, യജ്ഞപൌരാണിക വന്ദനം, സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണം, ആരതി, നാട്യ രംഗ ഇന്‍സ്റ്റിറ്റിയൂ ട്ട് ഓഫ് ബാംഗ്ലൂറിന്റെ രാധാകൃഷ്ണ സംഘനൃത്തം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് എല്ലാ ദിവസവും വൈകിട്ട് 3 മണി മുതല്‍ സന്നിഹിതാരവുന്ന ഭക്തജനങ്ങളുടെ നാരായണീയ പാരായണം, ടീനേജ്കാര്‍ക്ക് വേണ്ടിയുള്ള സ്വാമി ഉദിത് ചൈതന്യജിയുടെ പ്രത്യേക ക്ലാസ്സുകള്‍, പ്രഭാഷണം, വിവിധ ഭജനസംഘങ്ങളുടെ ഭക്തിഗാനമേള, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. മനോജ് കൈപ്പിള്ളിയുടെ ഭക്തി ഗാനമേളയോടെ ഓഗസ്റ്റ് 23 ഞായറാഴ്ച്ച ഉച്ചയോടെ സപ്താഹം പര്യവസാനിക്കുന്നതുമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ജയപ്രകാശ് നായര്‍ (യജ്ഞപൗരാണികന്‍) 8455072621. ഗോപിനാഥ് കുറുപ്പ് (പ്രസിഡന്റ്) 8455483938. സജി കരുണാകരന്‍ (സെക്രട്ടറി) 6318895012. രാജഗോപാല്‍ കുന്നപ്പള്ളില്‍ (പബ്ലിക് റിലേഷന്‍സ് ) 9174400466. സപ്താഹത്തിന്റെ ഓരോ ദിവസത്തെയും പാരായണം, പ്രധാന പൂജകള്‍ എന്നിവയുടെ വിവരം താഴെ കൊടുക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.