You are Here : Home / USA News

പ്രസ് ക്ലബ് ഫോട്ടോ-വീഡിയോ മത്സരം സെപ്റ്റംബര്‍ 20 വരെ

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Friday, August 14, 2015 10:45 hrs UTC

 
ഫിലഡല്‍ഫിയ: പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ ഫോട്ടോ-വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡല്‍ഫിയാ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10ന് നടത്തുന്നറീജിയണല്‍ കോണ്‍ഫെറന്‍സിന്റെ ഭാഗമാണീ മത്സരം. 20 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥി വിഭാഗത്തിനും 20നു മേല്‍ പ്രായമുള്ള അഡല്‍റ്റ് വിഭാഗത്തിനും വേറിട്ടാണ് മത്സരം.

ജെപെഗ് ഫോമാറ്റിലുള്ള ഫോട്ടോ ആണ് ഈ മെയില്‍ ആയി അയയ്ക്കേണ്ടത്.ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാ പത്രികയുംഒക്ടോബര്‍ 10ന് ഫിലഡല്‍ഫിയയിലെ പ്രസ്സ് ക്ലബ് റീജിയണല്‍ കോണ്‍ഫെറന്‍സില്‍ വച്ച് വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കും.

ഫോട്ടോയ്ക്കുള്ള വിഷയം : ''കാലിക പ്രസക്തമായ ഏതെങ്കിലും സാമൂഹികാവശ്യം''
'Any Social Need of the Time'.

5 മിനിട്റ്റു നേരത്തേക്കുള്ളവീഡിയോയ്ക്കുള്ള വിഷയം: സാമൂഹിക പ്രശനം അഥവാ സാമൂഹികാവശ്യം മുന്‍നിര്‍ത്തി ഒരു ഡോക്യുമെന്ററി.ഇന്റര്‍വ്യൂ, നറേഷന്‍ എന്നിങ്ങനെയുള്ള രീതികള്‍ ഉപയോഗിക്കാം. നിഗമനം വ്യക്തമാക്കുന്ന പ്രസ്താവന അന്ത്യത്തില്‍ സ്പഷ്ടമാക്കിയിരിക്കണം.' Five minutes documentary on a social issue through interview, narration etc with a concluding statement.'
ഫോട്ടോയും വീഡിയോയും സെപ്റ്റംബര്‍ 20 വൈകുന്നേരം 8 മണിക്കു മുമ്പ് pressclubphila @gmail.com എന്ന ഈ മെയിലില്‍ ലഭിക്കണം.

ഫോട്ടോ/ വീഡിയോ എടുത്ത ആളുടെ പേര്, മേല്‍വിലാസ്സം, ഫോണ്‍ നംബര്‍, ഈ മെയില്‍ അഡ്രസ്സ്, വയസ്സ് എന്നിവ ഈ മെയിലില്‍ വ്യക്തമാക്കിയിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ഭാരവാഹികളായ സുധാ കര്‍ത്ത (267-575-7333), ജോര്‍ജ് നടവയല്‍: 215-494-6420, വിന്‍സന്റ് ഇമ്മാനുവേല്‍ (215-880-3341), ഏബ്രാഹം മാത്യൂ (215-519-7330), ജോര്‍ജ് ഓലിക്കല്‍ (215-873-4365), ജീമോന്‍ ജോര്‍ജ് (267-970-4267).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.