അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട വെസ്റ്റ് നായാക് സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും, എട്ടുനോമ്പാചരണവും, ആഗസ്റ്റ് 30(ഞായര്‍) മുതല്‍ സെപ്റ്റംബര്‍ 6(ഞായര്‍) വരെ നടത്തപ്പെടുന്നു.
ആഗസ്റ്റ് 30 ഞായറാഴ്ച വി. കുര്‍ബ്ബാനയോടു കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് വി.കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാപാര്ത്ഥനക്കു ശേഷം ഷെവലിയര്‍ എബ്രാഹം മാത്യു വചന പ്രഭാഷണം നടത്തും. സെപ്റ്റംബര്‍ 5, 6(ശനി, ഞായര്‍) ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വി.കുര്‍ബ്ബാനയും ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റു കഴിക്കുന്നത് ശ്രീ.നൈനാന് എബ്രഹാം, തോമസ് വര്‍ഗീസ്, മാത്യു ആഴത്തറ, മത്തായി പാറക്കാട്ടില്, സാബു ഇത്താക്കന്‍, വര്‍ഗീസ് പുതുവാം കുന്നത്ത്, റെജി പോള്‍, ജോയി വര്‍ക്കി എന്നിവരും കുടുംബാംഗങ്ങളുമാണ്.
ആശ്രിതര്‍ക്കാശ്വാസവും, ആലംബഹീനര്‍ക്ക് ആശ്രയവുമായ വിശുദ്ധ ദൈവമാതാവിന്റെ മഹാ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി വികാരി റവ.വര്‍ക്കി മുണ്ടക്കല്‍ കോര്‍ എപ്പിസ്ക്കോപ്പാ(വൈസ് പ്രസിഡന്റ്), ശ്രീ. വര്‍ഗീസ് പുതുവാം കുന്നത്ത്(സെക്രട്ടറി), എല്മി പോള്‍(ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍, പെരുന്നാള്‍ നടത്തിപ്പിനായി, വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments