ഷിക്കാഗോ: ഒരു ദശാബ്ദക്കാലകാലമായി നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ മനസില്‍ ആവേശത്തിന്റെ അലകള്‍ സമ്മാനിച്ച എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ മത്സരം സെപ്റ്റംബര്‍ ആറാം തീയ്യതി ചിക്കാഗോയില്‍ നടക്കുമ്പോള്‍, മത്സരത്തിന്റെ ആവേശം ഒട്ടും ചോരാതെ തന്നെ പ്രവാസികളുടെ പ്രിയ സഖി എഫ്.എം. ലോകമെമ്പാടുമുള്ള വോളിബോള്‍ പ്രേമികള്‍ക്കായി തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. കൈരളി ലയണ്‍സ് ചിക്കാഗോ ആതിഥ്യം വഹിക്കുന്ന 10-മത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍, ബ്ലസന്‍ ജോര്‍ജ് മെമ്മോറിയല്‍ എന്നിവരുടെയും തത്സമയ സംപ്രേക്ഷണം മലയാളി എഫ്.എം.ലോകമെങ്ങുമുള്ള വോളിബോള്‍ പ്രേമികളില്‍ എത്തിച്ചിട്ടുണ്ട്. മത്സരം ആരംഭിക്കുന്നതു മുതല്‍ ഫൈനല്‍ വരെയുള്ള എല്ലാ മത്സരങ്ങളും തത്സമയം പ്രക്ഷേപണം ചെയ്യുന്നതോടൊപ്പം, വിവിധ വോളിബോള്‍ മത്സരങ്ങളില്‍ മത്സരത്തിന്റെ ആവേശം കാണികളിലെത്തിച്ച മലയാളി എഫ്.എം ടീം അംഗം സുജ മാത്യൂ മാമൂട്ടില്‍ നല്കുന്ന തത്സമയ വിവരണവും ഉണ്ടായിരിക്കുന്നതാണ്. ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും www.malayalitm.com/live എന്ന വെബ്സൈറ്റിലൂടെ സെപ്റ്റംബര്‍ 6 ഞായറാഴ്ച രാവിലെ 9 മണി(അമേരിക്കന്‍ സെന്‍ട്രല്‍ ടൈം) മുതല്‍ മത്സരങ്ങള്‍ കാണാവുന്നതാണ്. നോര്‍ത്ത് അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും പങ്കെടുക്കുന് വോളിബോള്‍ ടീമുകളുടെ മികച്ച പ്രകടനങ്ങളും, അത്യൂഗ്രന്‍ സ്മാഷുകളും, എതിരാളികളെ പരാജപ്പെടുത്തുവാന് ഒരുക്കുന്ന തന്ത്രങ്ങളും എല്ലാ വോളിബോള്‍ പ്രേമികളും ആവേശത്തിന്റെ ധന്യ മുഹൂര്‍ത്തങ്ങള്‍ തീര്‍ക്കുമെന്നതില്‍ സംശയമില്ല. ചിക്കാഗോ ഡസ്പ്ലയിന്‍സിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്ക്കൂളില്‍ നടത്തപ്പെടുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ തത്സമയ സംപ്രേക്ഷണത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി മലയാളി എഫ്.എം.ടീം അറിയിച്ചു.
Comments