കെ.സി.സി.എന്‍.എ. ജോയിന്റ് സെക്രട്ടറി സക്കറിയ ചേലക്കല്‍, ക്നാനായ വിമന്‍സ് ഫോറം ദേശീയ പ്രസിഡന്റ് പ്രതിഭ തച്ചേട്ട് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കെ.സി.എസ്. വൈസ് പ്രസിഡന്റ് റോയി നെടുംചിറ എം.സി ആയിരുന്നു. സെക്രട്ടറി ജീനോ കോതാലടിയില്‍ സ്വാഗതവും ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് കൃതജ്ഞതയും പറഞ്ഞു. സണ്ണി ഇടിയാലില്‍ (ജോയിന്റ് സെക്രട്ടറി), റ്റിനു പറഞ്ഞാട്ട് (കെ.സി.സി.എന്‍.എ. ആര്.വി.പി.) ഡെന്നി പുല്ലാപ്പള്ളില്‍ (കലാപരിപാടി കോര്‍ഡിനേറ്റര്‍), ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ (ലെയ്സണ്‍ ബോര്‍ഡ് ചെയര്മാന്), റ്റോമി കണ്ണാല ( ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്മാന്), സിസ്റ്റര്‍ സേവ്യര്‍, നീന പോട്ടൂര്‍ (കിഡ്സ് ക്ലബ്), ഷോണ്‍ മുല്ലപ്പള്ളില്‍ (കെ.സി.വൈ.എല്‍.), ഷാനില്‍ വെട്ടിക്കാട്ട് (കെ.സി.ജെ.എല്‍.), ജെക്സ് നെടിയകാലായില്‍ (കെ.സി.വൈ.എല്‍.എന്‍.എ.), ജിബിറ്റ് കിഴക്കേക്കുറ്റ് (യുവജനവേദി), ഫിലിപ്പ് ഇലക്കാട്ട് (ഗോള്‍ഡീസ്), മാത്യു പുളിക്കത്തൊട്ടിയില്‍
(സീനിയര്‍ സിറ്റിസണ്‍ ഫോറം) എന്നിവരും സന്നിഹിതരായിരുന്നു.
മലബാര്‍ കേറ്ററിംഗ് സര്‍വീസ് തയാറാക്കിയ ഓണസദ്യയോടുകൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. സാബു ഇലവുങ്കല്‍ ചെണ്ടമേളത്തിന് നേതൃത്വം നല്കി. ജീവന് തൊട്ടിക്കാട്ട്, ജെസ്ലിന് മുറിപ്പറമ്പില്‍ എന്നിവരായിരുന്നു കലാപരിപാടികളുടെ എം.സി മാര്‍. ഡെന്നി പുല്ലാപ്പള്ളില്‍ കോര്‍ഡിനേറ്ററായിരുന്നു. ജോസ് മണക്കാട്ട്, ജീവന് തൊട്ടിക്കാട്ട്, സെല്‍മ നെല്ലാമറ്റം, സിജി പണയപ്പറമ്പില്‍, നീന കുന്നത്തുകിഴക്കേതില്‍, ലൂസി കണിയാലി എന്നിവര്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സാംസ്കാരികഘോഷയാത്രയ്ക്ക് സജി പൂതൃക്കയില്‍ കമന്ററി നല്കി. അനില്‍ മറ്റത്തിക്കുന്നേല്‍, ഡൊമിനിക് ചൊള്ളമ്പേല്‍ എന്നിവര്‍ മീഡിയ പ്രതിനിധികളായിരുന്നു. ഓണസദ്യയുടെ ക്രമീകരണങ്ങള്‍ക്ക് ഗ്രേസി വാച്ചാച്ചിറയും, റിസപ്ഷന് കമ്മറ്റിക്ക് ബൈജു കുന്നേലും നേതൃത്വം നല്കി.
Photo:
ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷം വികാരി ജനറല്‍ ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്ന്) റോയി നെടുംചിറ, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, സിസ്റ്റര്‍ സേവ്യര്‍, റ്റോമി കണ്ണാല, റ്റിനു പറഞ്ഞാട്ട്, ജെസ്സി മൈക്കിള്‍ തൊട്ടിച്ചിറ, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (മാവേലി), ജോസ് കണിയാലി, സക്കറിയ ചേലക്കല്‍, ഫാ. അബ്രഹാം മുത്തോലത്ത്, ജീനോ കോതാലടിയില്‍, സ്റ്റീഫന്‍ കിഴക്കേകുറ്റ്, സണ്ണി ഇടിയാലില്‍, പ്രതിഭ തച്ചേട്ട്, ഡെന്നി പുല്ലാപ്പള്ളില്‍, നീന പോട്ടൂര്‍, ഷോണ്‍ മുല്ലപ്പള്ളില്‍, ജെക്സ് നെടിയകാലായില്‍ എന്നിവരാണ് സമീപം.
Comments