You are Here : Home / USA News

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക സേവനപാതയില്‍ ഒരുപടി മുന്നില്‍

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, August 31, 2015 10:32 hrs UTC

ഹൂസ്റ്റണ്‍ : സേവനം മുഖമുദ്രയാക്കി പ്രവര്‍ത്തന പന്ഥാവില്‍ പ്രയാണം ചെയ്യുന്ന ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വീണ്ടും മാതൃകാപരമായ ചുവടുവെയ്പ്പ്. ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സെക്കന്‍ഡ് മൈലിന്റെ സഹകരണത്തോടെ അശരണര്‍ക്കായുള്ള സൗജന്യ ഭക്ഷണ വിതരണത്തിന് ഇടവക നേതൃത്വം നല്‍കിയത് ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സ്വാന്തനമായി മാറി. ഓഗസ്റ്റ് 29 ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍, നിര്‍ദ്ധനരായ 75 ഓളം കുടുംബങ്ങള്‍ക്ക് ഏകദേശം 15000 പൗണ്ട് പഴ വര്‍ഗ്ഗങ്ങളും ഫ്രഷ് പച്ചക്കറികളും വിതരണം ചെയ്തു. ഹൂസ്റ്റണ്‍ ഫുഡ് ബാങ്ക് ആണ് ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയതത്. ഇടവക അസോ.വികാരി റവ.ജോണ്‍സന്‍ ഉണ്ണിത്താന്‍ പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ഇപ്രകാരമുള്ള ജിവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഹ്രസ്വ സന്ദേശം നല്‍കുകയും ചെയ്തു. ഇടവകയില്‍ നിന്നും 50 ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണ സാധനങ്ങളുടെ വിതരണത്തിന് നേതൃത്വം നല്‍കി. സഹജീവികളോടുള്ള കരുതലിന്റെ ഭാഗമായി ഒരുക്കിയ ഈ പ്രവര്‍ത്തനത്തിന് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് ഡറക്ക് കുര്യന്‍ സംസാരിച്ചു. മികച്ച ആരോഗ്യ പരിപാലനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ പറ്റിയും അനി ജോജി ഏവരോടും സംസാരിച്ചു. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക സെക്രട്ടറി ഫിജി ജോര്‍ജ് ഈ സംരംഭത്തില്‍ പങ്കെടുത്ത ഏവരോടുമുള്ള നന്ദി രേഖപ്പെടുത്തി. പ്രാദേശിക ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ മാതൃകാപരമായ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പങ്കെടുത്ത ഏവര്‍ക്കും സന്തോഷകരമായി മാറി.
 
ഭദ്രാസന മീഡിയാ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.
 
 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.