ഷിക്കാഗോ: വിജയപുരം രൂപതാ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തച്ചേരില് സെപ്റ്റംബര്‍ 16-ന് ഷിക്കാഗോയില്‍ എത്തും. അമേരിക്ക സന്ദര്‍ശിക്കുന്ന ബിഷപ്പ് ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ സ്വീകരണത്തിനുശേഷം സെപ്റ്റംബര്‍ 19-നു മിനിയാപ്പോളിസിലേക്കു പോകും. സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 12 വരെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ഷിക്കാഗോ, മിനിയാപ്പോളിസ്, സെന്റ് ലൂയീസ്, ലൂസിയാന എന്നിവടങ്ങളില്‍ സന്ദര്‍ശിക്കും. വരാപ്പുഴ അതിരൂപതയില്‍ നിന്നും 1930 ജൂലൈ നാലിനു വിജയപുരം രൂപത നിലവില്‍ വന്നു. കോട്ടയം നഗരത്തില്‍ വിജയപുരം അരമന സ്ഥിതിചെയ്യുന്നു. പിതാവിന്റെ അമേരിക്ക സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഹെറാള്‍ഡ് ഫിഗുരേദോ (ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ്) 630 400 1172.
Comments