You are Here : Home / USA News

ഡാളസ് സെന്റ് പോള്‍സ് യുവജനസഖ്യം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 16, 2015 10:55 hrs UTC

 
മസ്‌കിറ്റ് : ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസംഖ്യവും, കാര്‍ട്ടര്‍ ബ്ലഡ് കെയറും സംയുക്തമായി മസ്‌കിറ്റില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വന്‍വിജയമായി.
 
ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം പള്ളി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ട്ടര്‍ ബ്ലഡ് കെയര്‍ വാഹനത്തില്‍ ആദ്യം രക്തദാനം നടത്തിയതു പ്രോഗ്രാം കോര്‍ഡിനേറ്ററും, യുവജനസംഖ്യം സെക്രട്ടറിയുമായ അജു മാത്യുവാണ്. തുടര്‍ന്ന് ഏകദേശം ഇരുപതോളം യുവതീയുവാക്കള്‍ രക്തദാനം നടത്തി.
 
രക്തം ദാനം ചെയ്യുന്നതിലൂടെ വിലപ്പെട്ട മനുഷ്യ ജീവനുകളാണ് നിലനിര്‍ത്തുവാന്‍ കഴിയുന്നതെന്നും, ഇത്തരം രക്തദാന ക്യാമ്പുകള്‍ ഇനിയും സംഘടിപ്പിക്കുന്നതിന് യുവജനസഖ്യം നേതൃത്വം നല്‍കുമെന്നും സെക്രട്ടറി അജു മാത്യു പറഞ്ഞു. യുവജനസഖ്യം ശാഖാ വൈസ് പ്രസിഡന്റ് സാം കോശി, ട്രഷറര്‍ അലക്‌സ് കോശി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.
 
രക്തദാന ക്യാമ്പു സംഘടിപ്പിക്കുന്നതിന് തയ്യാറായ യുവജനസംഖ്യം ഭാരവാഹികളോട് കാര്‍ട്ടര്‍ ബ്ലഡ് കെയര്‍ ഭാരവാഹികള്‍ പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.