You are Here : Home / USA News

മാപ്പ്‌ എവര്‍റോളിംഗ്‌ ട്രോഫി ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റ്‌ ഒക്‌ടോബര്‍ 3-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 17, 2015 10:46 hrs UTC

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റിലെ ഏറ്റവും പ്രമുഖ കായികമേളയായി എല്ലാവര്‍ഷവും നടത്തപ്പെടുന്ന എവര്‍റോളിംഗ്‌ ട്രോഫി ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റ്‌, മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്‌) ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ മൂന്നാം തീയതി ശനിയാഴ്‌ച രാവിലെ 8 മണി മുതല്‍ വൈകിട്ട്‌ 6 മണി വരെ നോര്‍ത്ത്‌ ഈസ്റ്റ്‌ റാക്കറ്റ്‌ ആന്‍ഡ്‌ ഫിറ്റ്‌നസ്‌ സെന്ററില്‍ (Krewstown Rd & Grand Ave, Philadelphia, PA 19115) വച്ച്‌ നടത്തപ്പെടുന്നു. നോര്‍ത്ത്‌ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന്‌ സ്‌പോര്‍ട്‌സ്‌ ചെയര്‍മാന്‍ സാക്ക്‌ മാത്യുസണ്‍ അറിയിച്ചു.

സാബു സ്‌കറിയ (പ്രസിഡന്റ്‌), ഡാനിയേല്‍ പി. തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌), സിജു ജോണ്‍ (ജനറല്‍ സെക്രട്ടറി), ജോണ്‍സണ്‍ മാത്യു (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്‌കമ്മിറ്റികള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: സാബു സ്‌കറിയ (267 980 7923), ഡാനിയേല്‍ പി. തോമസ്‌ (215 681 7777), സിജു ജോണ്‍ (267 496 2080), ജോണ്‍സണ്‍ മാത്യു (215 740 9486), സാക്‌ മാത്യുസണ്‍ (267 251 5094), സോബി ഇട്ടി (267 888 1373). സോബി ഇട്ടി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.