You are Here : Home / USA News

സിനിമാ സംവിധായകന്‍ ശ്രീ. ജയരാജിന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 17, 2015 10:47 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ സിനിമാലോകത്തെ അതികായകനായ സംവിധായകന്‍ ശ്രീ. ജയരാജിന്‌ കലാ സ്‌നേഹികളായ മലയാളികള്‍ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‌കുന്നു. പൈതൃകം, കളിയാട്ടം, ദൈവനാമത്തില്‍, കരുണം, ശാന്തം, തിളക്കം, ഫോര്‍ ദ പീപ്പിള്‍, ദേശാടനം, ലൗഡ്‌ സ്‌പീക്കര്‍, നായിക, ഒറ്റാല്‍ തുടങ്ങിയവ അദേഹം സംവിധാനം ചെയ്‌ത 40 ചിത്രങ്ങളില്‍ പ്രധാനമായവയാണ്‌. ഇതില്‍ `ഒറ്റാല്‍' എന്ന ചിത്രം ഈ വര്‍ഷം ദേശിയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിരിക്കുകയാണ്‌. ദൈവനാമത്തില്‍, കരുണം, ശാന്തം, ദേശാടനം എന്നീ ചിത്രങ്ങള്‍ക്ക്‌ അന്തര്‍ ദേശിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌.

പല ചിത്രങ്ങളും ദേശിയ- സംസ്ഥാന അവാര്‍ഡുകള്‍ക്ക്‌ അര്‍ഹമായിട്ടുള്ളവയാണ്‌. .സെപ്‌റ്റംബര്‍ 20, ഞായറാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ഓറഞ്ച്‌ ബര്‍ഗിലുള്ള സിതാര്‍പാലസില്‍ (38 Orangetown Shopping tCr., Orangeburg , NY 10962) അദ്ദേഹത്തിന്‌ സ്വീകരണം ഒരുക്കിയിരിക്കുന്നു. അന്തര്‍ ദേശിയ ഫിലിം ഫെസ്റ്റിവലിനോട്‌ അനുബന്ധിച്ചുള്ള യാത്രാമധ്യേ ന്യൂയോര്‍ക്കില്‍ വരുന്ന ജയരാജിനെ സ്വീകരിക്കുവാന്‍ ലഭിച്ചിരിക്കുന്ന ഒരു അസുലഭ അവസരമാണിത്‌. ഒപ്പം സിനിമ ലോകത്തെ പല അനുഭവങ്ങളും പങ്കു വയ്‌ക്കുന്നതിനും അവസരം ലഭിക്കുന്നു. വിവരങ്ങള്‍ക്ക്‌: ജേക്കബ്‌ ജോര്‍ജ്‌ 914 522 6481, ജേക്കബ്‌ റോയ്‌. 914 841 1567, സണ്ണി കല്ലൂപ്പാറ 845 596 0935

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.