ടെക്സസ്: നവ ഭാരത ശില്പികളും, ഇന്ത്യന്‍ പ്രധാനമന്ത്രിമാരും, രാജ്യത്തിനു വേണ്ടി ജീവനു ബലിയര്പ്പിക്കപ്പെട്ടവരുമായ ഇന്ദിരാഗാന്ധിയുടേയും, രാജീവ് ഗാന്ധിയുടേയും ചിത്രം ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാമ്പുകളില്‍ നിന്നും നീക്കം ചെയ്യുവാനുള്ള മോഡി ഗവണ്മെന്റിന്റെ തീരുമാനം വേദനാജനകവും, പ്രതിഷേധാര്‍ഹവുമാണെന്ന് ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്സസ് റീജിയന് പ്രസിഡന്റ് ബോബന് കൊടുവത്ത് പറഞ്ഞു.
ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ഇന്ദിരാജിയുടേയും, രാജീവ്ജിയുടേയും, ചിത്രം നീക്കം ചെയ്യുമെന്ന തീരുമാനം കോണ്‍ഗ്രസ് നേതാക്കന്മാര്ക്കെതിരെ സര്‍ക്കാര്‍ തുടരുന്ന പ്രതികാര നടപടികളുടെ ഭാഗമാണെന്ന് ബോബന് ചൂണ്ടികാട്ടി. ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ നൂറുകണക്കിന് പ്രവര്‍ത്തകരും, അനുഭാവികളും ഈ തീരുമാനത്തിനെതിരെ ഒപ്പുകള്‍ ശേഖരിച്ചു. ഭാരത സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും ബോബന് പറഞ്ഞു. ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് ചാപ്റ്റര്‍ ഭാരവാഹികളായ ചാക്കൊ ഇട്ടി, ബാബു സൈമണ്‍, റ്റി.സി. ചാക്കൊ, രാജു ചാമത്തില്‍, റോയ് കൊടുവത്ത്, രാജന് മേപ്പുറം തുടങ്ങിയവരും പ്രതിഷേധ കുറിപ്പുകള്‍ അയച്ചിട്ടുണ്ട്.
Comments