You are Here : Home / USA News

ഐ.ബി.എഫ്. മുപ്പത്തി ഒമ്പതാമത് വാര്‍ഷീക കോണ്‍ഫ്രന്‍സ് ഇന്‍ഡ്യാനയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 25, 2016 04:14 hrs UTC

ഇന്‍ഡ്യാന: ഇന്ത്യന്‍ ബ്രദറണ്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷം അനുഗ്രഹീതമായി നടത്തപ്പെട്ട ഫാമിലി കോണ്‍ഫ്രന്‍സ് ഈ വര്‍ഷം ജൂണ്‍ 29 മുതല്‍ ജൂലായ് 3വരെ ഇന്ത്യാനയില്‍ വെച്ചു നടത്തപ്പെടുന്നു. ഇന്‍ഡ്യാന വെസ്ലിയാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്. കോണ്‍ഫ്രന്‍സിന്റെ പ്രധാനചിന്താവിഷയം വാക്കിങ്ങ് വിത്ത് ജീസസ്സ് (Walking with Jesus) എന്നതാണ് വിഷയത്തെ കുറിച്ചുള്ള പഠന ക്ലാസുകള്‍ക്ക്, പ്രശസ്തരും, പ്രഗല്‍ഭരും, ദൈവവചന പണ്ഡിതരുമായ സ്‌ക്കോട്ട് ഡിഗ്രോഫ്(കാന്‍സഡ്), ആല്‍ബര്‍ട്ട് സുനില്‍(മഹാരാഷ്ട്ര), ബെന്‍മാത്യു(ഇന്ത്യാന), ക്രിസ്ത്യന്‍ റമിറസ്(കൊളംബിയ), സജീവ് വര്‍ഗീസ്(കേരളം), വിജി റോബര്‍ട്ട്(കനഡ), കെ.എം.ജോണ്‍(ഫ്‌ളോറിഡ), ജസ്റ്റിന്‍ ജോര്‍ജ്ജ്(മേരിലാന്റ്), സാം ചെറിയാന്‍(മിഷിഗന്‍), സാം കോശി ജോണ്‍(ബാംഗ്ലൂര്‍), എബി ചാക്കൊ(ചിക്കാഗൊ) തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കുട്ടികള്‍ക്കുള്ള ബൈബിള്‍ പഠനക്ലാസ്സുകള്‍, യൂത്ത് മീറ്റിങ്ങുകള്‍,

 

സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകള്‍, ഗാനപരിശീലനം, തുടങ്ങിയ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഷാജി ജോര്‍ജ്(ജി.എ.), ജോര്‍ജ്ജ് അബ്രഹാം(NY), ജോര്‍ജ് മാത്യു(IL), ജോര്‍ജ് വര്‍ഗീസ്(MO), ജോണ്‍ ജോര്‍ജ്(എംഎ), എല്‍ബണ്‍ അബ്രഹാം(എംഎന്‍) തുടങ്ങിയവരുള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ് സമ്മേളനത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അമേരിക്കയിലേയും, കാനഡയിലേയും ബ്രദറണ്‍ വിശ്വാസികളുടെ സംയുക്ത കൂട്ടായ്മയായ ഐ.ബി.എഫ് ആദ്യ സമ്മേളനം 1978 ല്‍ ഗ്രീന്‍ ഹുഡ് ഹില്‍സ്(പെന്‍സില്‍വാനിയായിലാണ് നടന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജി ജോര്‍ജ്ജ്(7705136973)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.