You are Here : Home / USA News

വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളും പുന്നത്തുറ സംഗമവും ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 26, 2016 08:45 hrs UTC

ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനും പുന്നത്തുറ ഇടവകയുടെ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളും, ഷിക്കാഗോയില്‍ താമസിക്കുന്ന പുന്നത്തുറ ഇടവകാംഗങ്ങളുടെ സംഗമവും ജൂലൈ മൂന്നാംതീയതി സെന്റ് മേരീസ് പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. രാവിലെ 10 മണിക്കുള്ള തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കും, അതിനുശേഷം നടത്തപ്പെടുന്ന സ്‌നേഹവിരുന്നിലേക്കും എല്ലാ ഇടവകാംഗങ്ങളേയും ക്ഷണിച്ചുകൊള്ളുന്നു. സ്‌നേഹവിരുന്നിനുശേഷം പുന്നത്തുറ ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ തെങ്ങനാട്ട് (847 287 5125), ജിനോ കക്കാട്ടില്‍ (847 224 3016) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.