You are Here : Home / USA News

ഫൊക്കാനാ കണ്‍വന്‍ഷന്‍ ജൂലൈ ഒന്നിന് വെള്ളിയാഴിച്ച കൊടിയേറും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Sunday, June 26, 2016 08:47 hrs UTC

അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്­ നടത്തുന്ന ഫൊക്കാനാജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ വളരെ കൃത്യനിഷ്­ഠയോടും വിപുലമായ ഒരുക്കങ്ങളോടെയുമാണ്­ ക്രമീകരിച്ചിരിക്കുന്നത്­. ജൂലൈ ഒന്നിന്­ രാവിലെ പത്തുമണിക്ക്­ രജിസ്‌­ട്രേഷനോടുകൂടി ആരംഭിക്കുന്ന ആദ്യ ദിനം സായാഹ്നത്തില്‍ കേരളത്തനിമയും സംസ്­കാരവും വിളിച്ചോതുന്ന ഘോഷയാത്ര. ഘോഷയാത്രക്ക് ശേഷം നൂറ്റി ഒന്ന് വനിതകളുടെ സമുഖ തിരുവാതിരയും ഉണ്ടായിരിക്കുനതാണ്. ആദ്യമായിട്ടാണ് ഒരു സമുഖ തിരുവാതിര ഫൊക്കാനാ കണ്‍വന്‍ഷനില്‍ അവതരിപ്പിക്കുന്നത് .

 

 

തുടര്‍ന്ന്­ നടക്കുന്ന സമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്­ഘാടനം , കാനഡയിലേയും ഇന്ത്യയിലേയും പ്രശസ്­ത സാംസ്­കാരിക­ രാഷ്­ട്രീയ രംഗത്തേയും പ്രമുഖര്‍ സംസാരിക്കും. അതിനുശേഷം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കാനഡയിലേയും അമേരികയിലെയും അംഗസംഘടനകളുടെ കലാശില്­പങ്ങള്‍ ഒരുക്കുന്നതാണ്.നൂറുകണക്കിന്­ കലാകാരന്മാരും കലാകാരികളും, നര്‍ത്തകരും അടങ്ങുന്ന സംഘം അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്റേയും, നിത്യജീവിതത്തിന്റേയം കഥപറയുന്ന കലാശില്‍പങ്ങള്‍ ആണ് അണിയിച്ചു ഒരുക്കിയിട്ടുള്ളത്­. എട്ട്മണി മുതല്‍ ഫൊക്കാനാ സ്റ്റാര്‍ സിംഗര്‍ മത്സരത്തിന്റെ ഫൈനല്‍ . വിജയിയെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങള്‍ക്ക് പുറമേ പുതിയതായി നിര്‍മ്മിക്കുന്ന മലയാളം സിനിമയില്‍ടാനുള്ള അവസരവും ലഭിക്കും.

 

 

ജൂലൈ രണ്ടിനു ശനിയാഴ്­ച രാവിലെ മുതല്‍ നടക്കുന്ന ടാലന്റ്­ യൂത്ത്­ ഫെസ്റ്റിവല്‍ കോമ്പറ്റീഷനില്‍ ക്ലാസിക്കല്‍, നോണ്‍ ക്ലാസിക്കല്‍ നൃത്തങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗ മത്സരങ്ങളും, സംഗീതം, ഗ്രൂപ്പ്­ ഡാന്‍സ്­ മത്സരങ്ങളും നടക്കും. ബിസിനസ്­ സാമാജികര്‍ പങ്കെടുക്കുന്ന ലഞ്ച്­­ സെമിനാര്‍, കേരളത്തിലേയും അമേരിക്കയിലേയും പ്രശസ്­ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍ , മതസൗഹാര്‍ദ്ദ സെമിനാറുകള്‍ ഉദയകുമാര്‍ മൊമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മലയാളി മങ്ക മത്സരീ,സാഹിത്യ പ്രേമികള്‍ക്ക്­ വളരെ വ്യത്യസ്­തമായ സാഹിത്യ സമ്മേളനങ്ങള്‍ , കവിയരങ്ങ്­, എന്നിവയും കണ്‍വന്‍ഷനെ മികവുറ്റതാക്കും. ആറുമണിമുതല്‍ ഫൊക്കാനാ അന്തര്‍ദേശീയ ചലച്ചിത്ര പുരസ്കാരം "ഫിംക 2016".ഫൊക്കാനാ കണ്‍വന്‍ഷന്റെ ഏറ്റവു ആകര്‍ഷണിമായ ഐറ്റം ആണ് ഫിംക 2016.

 

 

കണ്‍വന്‍ഷന്‍ നഗര്‍ ഇത്തവണ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങുന്ന താരങ്ങളെകൊണ്ട് നിറയും.ചലച്ചിത്രങ്ങള്‍ അവ നിര്‍മ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് എന്ന തിരിച്ചറിവാണ് ഫൊക്കാനാ മലയാളം സിനിമാലോകത്തെ ആദരിക്കുവാന്‍ "ഫിംക2016 " സംഘടിപ്പിക്കുന്നത്. .മലയാള ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ ഒരു സാര്‍വ്വലോക വിനിമയശക്തി നല്‍കുന്നുണ്ട് എന്ന് ലോകത്തിനുമുന്നില്‍ കാട്ടികൊടുക്കാന്‍ കൂടി ഈ അവസരം അമേരിക്കന്‍ മലയാളികള്‍ ഉപയോഗിക്കണമെന്ന് ഫൊക്കാനാ പ്രസിടന്റ്‌റ് ജോണ്‍ പി ജോണ്‍ അറിയിച്ചു. മൂന്നാം ദിവസമായ ജൂലൈ മുന്നാം തിയതി രാവിലെ മുതല്‍ സ്‌­പെല്ലിംഗ് ബീ മത്സരം,ഗ്ലിമ്പ്‌സ് ഓഫ് ഇന്ത്യ, ഷോര്‍ട്ട് ഫിലിം മത്സരം , ചീട്ടുകളി മത്സരം,ചെസ്­ , നേഴ്‌­സ് സെമിനാര്‍ തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ ആണ് ചിട്ടപെടുത്തി യിരിക്കുന്നത് .

 

 

ഒരുമണിക്ക് ശേഷം ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയും, ഫൊക്കാനാ ഇലക്ഷനും നടക്കും.മലയാളത്തിലെയും ഹിന്ദി, തമിഴ് എന്നെ ഭാഷകളിലേ മറക്കാന്‍ ആകാത്ത ഒര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന ഗാന സന്ധ്യ പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനും നയിക്കുന്നത്. അതിവിപുലമായ ബ്യൂട്ടി പേജന്റ്­ മത്സരീ ആണ് ഈ വര്‍ഷം ചിട്ടപെടുതിയിട്ടുള്ളത് . വിധികര്‍ത്താക്കളായി എത്തുന്നത്­ മലയാള സിനിമാതാരങ്ങളായിരിക്കും . മിസ്സ്­ ഫൊക്കാനാ മത്സരത്തിലെ വിജയിക്ക് മിസ്സ്­ കേരളാ മത്സരത്തില്‍ പങ്കുടുക്കുന്നത്തിനുള്ള അംഗി കരവും ലഭിക്കുന്നു.

 

 

എല്ലാ അമേരിക്കന്‍ മലയാളികളെയും ഈ ധന്യ മുഹുര്‍ത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌­ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ്­ കെയാര്‍കെ. ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ്­ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , എക്‌­സിക്യൂട്ടീവ്­ വൈസ്­ പ്രസിഡന്റ്­ ഫിലിപ്പോസ്­ ഫിലിപ്പ്­,കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌­സണ്‍ ലീലാ മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, എന്റര്‍റ്റെയ്‌മെന്റ് ചെയര്‍ ബിജു കട്ടത്തറ, വൈസ്­ പ്രസിഡന്റ്­ ജോയ് ചെമാച്ചന്‍ ജോയിന്റ്­ സെക്രട്ടറി ജോസഫ്­ കുര്യപ്പുറം,അസോ.ജോയിന്റ്­ സെക്രട്ടറി വര്‍ഗീസ്പലമലയില്‍ ജോയിന്റ്­ ട്രഷറര്‍ സണ്ണി ജോസഫ്­, അസോ. ജോയിന്റ്­ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്­, ട്രസ്റ്റി ബോര്‍ഡ്­ സെക്രട്ടറി ബോബി ജേക്കബ്­, എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.