You are Here : Home / USA News

ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ് ഗോപിയോ കണ്‍വന്‍ഷനില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 28, 2016 05:28 hrs UTC

ന്യൂയോര്‍ക്ക്: വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും, 1980-കളിലെ ലോകത്തിലെ പ്രസിദ്ധരായ ക്രിക്കറ്റ് കളിക്കാരിലെ ഏറ്റവും മുമ്പന്തിയിലായിരുന്ന സര്‍ വിവിയന്‍ റിച്ചാര്‍ഡ്, 23 രാജ്യങ്ങളില്‍ ചാപ്റ്ററുകളുള്ള ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഗോപിയോയുടെ (Global Organization of People of Indian Origin) ന്യൂയോര്‍ക്കില്‍ വച്ചു കണ്‍വന്‍ഷനില്‍ പങ്കെടുത്തത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഹരംപകര്‍ന്നു. ജൂണ്‍ 24 മുതല്‍ 26 വരെ നടന്ന കണ്‍വന്‍ഷനില്‍ ഗോപിയോ എക്‌സിക്യൂട്ടീവ് ട്രസ്റ്റി ഡോ. തോമസ് ഏബ്രഹാം, മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സണ്ണി കുലത്താക്കല്‍, ഗോപിയോ ചിക്കാഗോ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഏഷ്യാ കോര്‍ഡിനേറ്റര്‍ ഷാജി ബേബി ജോണ്‍, ഗോപിയോ ഏഷ്യാ കോണ്‍വീനറും വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റുമായ ഐസക് ജോണ്‍ എന്നിവരും മറ്റ് വിവിധ വ്യവസായ പ്രമുഖരും പങ്കെടുത്തു. ഇന്ത്യന്‍ അംബാസിഡര്‍, സൗത്ത് ആഫ്രിക്കയിലെ രാജകുമാരന്‍, ഗയാന പ്രധാനമന്ത്രി, വെസ്റ്റ് ഇന്‍ഡീസ് മന്ത്രി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന വിവിയന്‍ റിച്ചാര്‍ഡ് 1984 മുതല്‍ 1991 വരെ വെസ്റ്റ് ഇന്‍ഡീസിന്റെ ക്യാപ്റ്റനായിരുന്നു. സിക്‌സറുകളുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന വിവിയന്‍ റിച്ചാര്‍ഡിനെ ബ്രിട്ടനിലെ രാഞ്ജി അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളെ മുന്‍നിര്‍ത്തി "സര്‍' പദവി നല്‍കുകയുണ്ടായി. വെസ്റ്റ് ഇന്‍ഡീസ് ഗവണ്‍മെന്റ് വിവിയന്‍ റിച്ചാര്‍ഡിന്റെ പേരില്‍ പുതിയ സ്റ്റേഡിയം നിര്‍മ്മിച്ചും അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.