You are Here : Home / USA News

ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലയ്ക്കുമോ?

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 29, 2016 10:50 hrs UTC

ഒരു ദശാബ്ദത്തിനുശേഷം ഫോമയുടെ ഫൗണ്ടര്‍മാരായ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായരും, മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജും, മുന്‍ ട്രഷറര്‍ എം.ജി മാത്യുവും ഫോമയുടെ ആദ്യ കണ്‍വന്‍ഷനായ ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ ബേബി മണക്കുന്നേലും ഹൂസ്റ്റണില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഒട്ടേറെ കയ്‌പേറിയതും മധുരിക്കുന്നതുമായ ഓര്‍മ്മകള്‍ പങ്കുവെച്ചു. 2006- 08 കാലഘട്ടങ്ങളില്‍ "ഫോമ ഹൂസ്റ്റണ്‍ ടീം' എന്ന പേരില്‍ ശശിധരന്‍നായര്‍- അനിയന്‍ ജോര്‍ജ്- എം.ജി. മാത്യു- ഏബ്രഹാം കാഞ്ചി, സണ്ണി കോന്നിയൂര്‍, മോന്‍സി വര്‍ഗീസ് എന്നിവര്‍ ഒത്തുചേര്‍ന്ന് കാനഡ മുതല്‍ കാലിഫോര്‍ണിയ വരെയുള്ള എല്ലാ അംഗ സംഘടനകളിലും സന്ദര്‍ശനം നടത്തി. ടൗണ്‍ ഹാള്‍ മീറ്റിംഗുകളിലൂടെ എല്ലാവരുമായും ചങ്ങാത്തം സ്ഥാപിച്ചു മുന്നേറിയ ഒട്ടേറെ കഥകള്‍... തുടര്‍ന്ന് അങ്ങോട്ട് ദേശീയ യുവജനോത്സവം, ലീഡര്‍ഷിപ്പ് ക്യാമ്പ്, ബിസിനസ് മീറ്റ്, കേരളാ കണ്‍വന്‍ഷന്‍ തുടങ്ങി നിര്‍ത്താത്ത പ്രവര്‍ത്തനങ്ങള്‍.

 

ഹൂസ്റ്റണ്‍ കണ്‍വന്‍ഷന് ഒരു മാസം മുമ്പ് കോടതി വിധിയിലൂടെ "ഫൊക്കാന' എന്ന പേര് നഷ്ടപ്പെട്ടപ്പോള്‍ തളരാതെ, അംഗസംഘടനകളുടെ പിന്തുണയോടെ "ഫോമയുടെ ജനനം'. 2008-ല്‍ ജന്മം നല്‍കിയ ഫോമ ഇന്ന് പ്രവാസികളുടെ ഇഷ്ട സംഘടനയായി മാറിക്കഴിഞ്ഞു. ശശിധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്, എം.ജി. മാത്യു ടീം കത്തിച്ച ദീപം ജോണ്‍ ടൈറ്റസ്, ജോണ്‍ സി. വര്‍ഗീസ് എന്നിവര്‍ ഏറ്റെടുത്ത്, ബേബി ഊരാളില്‍, ബിനോയ് തോമസ് എന്നിവര്‍ക്ക് കൈമാറി. പിന്നീട് ജോര്‍ജ് മാത്യു, ഗ്ലാഡ്‌സണ്‍ വര്‍ഗീസിലൂടെ ഇന്ന് ആനന്ദന്‍ നിരവേല്‍, ഷാജി എഡ്വേര്‍ഡിലെത്തിച്ചേര്‍ന്നിരിക്കുന്നു. ഈ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് ഒട്ടേറെ നല്ല ഓര്‍മ്മകള്‍.

 

 

ഹൂസ്റ്റണിലെ ഫോമയുടെ നേതാക്കളായ തോമസ് ഓലിയംകുന്നേല്‍, ബാബു സഖറിയ, രാജന്‍ യോഹന്നാന്‍, ജോയ് സാമുവേല്‍, ബാബു മുല്ലശേരി, മൈസൂര്‍ തമ്പി, ബേബി മണക്കുന്നേല്‍, ഡോ. സാം ജോണ്‍, വത്സന്‍ മഠത്തിപ്പറമ്പില്‍, തോമസ് സഖറിയ തുടങ്ങിയവര്‍ പങ്കുവെച്ചപ്പോള്‍ അത് വേറിട്ടൊരു അനുഭവമായി മാറി. മണ്‍മറഞ്ഞുപോയ ഏബ്രഹാം കാഞ്ചിയുടെ സ്മരണയ്ക്കു മുന്നില്‍ ഫോമ ഉയരങ്ങളിലേക്ക് മുന്നേറട്ടെ. ഫോമാ ഫ്‌ളോറിഡ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.