You are Here : Home / USA News

എൻ.എസ്.എസ്. ഓഫ് നോർത്ത്‌ അമേരിക്ക അനുശോചിച്ചു

Text Size  

Story Dated: Wednesday, June 29, 2016 10:56 hrs UTC

ന്യൂയോർക്ക്: മലയാള നാടക വേദിയിലെ ആചാര്യൻ ശ്രീ കാവാലം നാരായണ പണിക്കരുടെ നിര്യാണത്തിൽ എൻ.എസ്.എസ്. ഓഫ് നോർത്ത്‌ അമേരിക്ക അനുശോചനം അറിയിച്ചു. കാവാലം നാരായണ പണിക്കരുടെ നിര്യാണം മലയാള നാടകത്തിലെ മാത്രമല്ല ലോകമെമ്പാടുമുള്ള നാടക പ്രേമികളെ ദുഃഖത്തിലാഴ്ത്തി എന്ന് എൻ.എസ്.എസ്.ഓഫ് നോർത്ത്‌ അമേരിക്ക പ്രസിഡന്റ് ശ്രീ ജി.കെ. പിള്ള അറിയിച്ചു. കാവാലം നാരായണ പണിക്കർ ലോക ശ്രദ്ധ നേടിയ ഒരു അപൂർവ പ്രതിഭയാണെന്നും അദ്ദേഹത്തിന്റെ വേർപാട് സോപാനം നാടക കളരിയിലും മറ്റനവധി മേഖലകളിലും വലിയ ഒരു വിടവ് ആണ് ഉണ്ടാക്കിയതെന്നും ജനറൽ സെക്രട്ടറി ശ്രീ സുനിൽ നായർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.

 

സുനിൽ നായരുടെ ബന്ധുകൂടിയായ, സോപാനത്തിൽ പ്രവർത്തിക്കുന്ന ബിജു സോപാനത്തിൽ (ഉപ്പും മുളകും ടിവി ഷോ) നിന്നും ശിവൻ സോപാനത്തിൽ നിന്നും വളരെയധികം മഹത്തരമായ കാര്യങ്ങൾ ആണ് അദ്ദേഹത്തിന്റെ മോഹൻലാൽ ഉൾപ്പെടെയുള്ള ശിഷ്യർക്ക് നൽകിയതെന്ന് നമുക്ക് അറിയാം. കാവാലം നാരായണ പണിക്കറിന്റെ ദേഹ വിയോഗത്തിൽ ട്രഷറർ ശ്രീമതി പൊന്നു പിള്ള അനുശോചനം അറിയിക്കുകയും, നാടക രംഗത്ത്‌ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പറഞ്ഞു. റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.