You are Here : Home / USA News

യുവത്വത്തിന്റെ പ്രതിനിധി ശ്രീ.പ്രദീപ്‌നായര്‍ മത്സരിക്കുന്നു

Text Size  

Story Dated: Wednesday, June 29, 2016 10:59 hrs UTC

എമ്പയര്‍ റീജയന്റെ നിറസാന്നിദ്ധ്യവും ജനകീയ ഇടപെടലുകളിലൂടെ ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചയാളും യുവത്വത്തിന്റെ പ്രതിനിധിയുമായ ശ്രീ.പ്രദീപ്‌നായര്‍ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. RVP ശ്രീ. കുര്യന്‍ ഉമ്മന്റെ നേതൃത്വത്തില്‍ കൂടിയ യോഗം ഐക്യകണ്‌ഠേനയാണ് പ്രദീപിന്റെ സ്ഥാനാര്‍ത്ഥ്വം പ്രഖ്യാപിച്ചത്. റീജിയണിലെ 7 അംഗസംഘടനകളുടെ പിന്‍തുണയോടെയാണ് ഇദ്ദേഹം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുന്നത് റീജിയന്റെ യോഗത്തില്‍ അംഗ സംഘടനകളെ പ്രതിനിധീകരിച്ച് ജൊഫ്രിന്‍ ജോണ്‍, ഗോപിനാഥ കുറുപ്പ്, സണ്ണി പൗലൂസ്, തോമസ് കോശി, സണ്ണി ക്ലലൂപ്പാറ, തോമസ് ജോര്‍ജ്ജ്, റോയ് ചെങ്ങന്നൂര്‍, ഷോബി ഐസക്ക്, സജു കളത്തിപറമ്പില്‍, ഷിനു ജോസഫ്, എന്‍.കെ. സോമന്‍, ബെന്‍ കൊച്ചിക്കാരന്‍, ലിബിമോന്‍ എബ്രഹാം, നിഷാദ് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. ഇപ്പോഴത്തെ RVP ശ്രീ. കുര്യന്‍ ഉമ്മന്റെ മാതൃകാപരമായ പലപ്രവര്‍ത്തനങ്ങളും റീജിയണ് ഗുണകരമാണെന്നും അത് ഒരു പ്രചോദനമാണെന്നു പ്രദീപ് അഭിപ്രായപ്പെട്ടു. ഫോമായുടെ എമ്പര്‍ റീജിയണ്‍ ഒരു പ്രബലമായ റീജിയണും ആണെന്നും റീജിയനെ ശക്തമായ രീതിയില്‍ നിലനിര്‍ത്തുവാനുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും കൂട്ടി ചേര്‍ത്തു. തന്റെ സ്ഥാനാര്‍ത്ഥ്വത്തെ പിന്‍താങ്ങിയ റീജിയണിലെ എല്ലാ അംഗ സംഘടനകളോടും നേതാക്കളോടും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും തുടര്‍ന്നും ഏവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.