You are Here : Home / USA News

ഡാലസിൽ വിശുദ്ധ ‍തോമാശ്ളീഹായുടെ തിരുന്നാള്‍ ജൂലൈ 1 മുതൽ 4 വരെ തീയതികളില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, June 29, 2016 11:02 hrs UTC

ഗാര്‍ലന്‍ഡ്‌ (ഡാലസ്) : ഗാര്‍ലന്‍ഡ്‌ സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍തോമാശ്ളീഹായുടെ തിരുന്നാള്‍ ജൂലൈ 1 മുതൽ 4 വരെ തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. നാളെ (ജൂലൈ 1) വൈകുന്നേരം 5.30 ന്, ഫൊറോനാ വികാരി. ഫാ. ജോർജ്‌ എളമ്പശ്ശേരിൽ തിരുനാളിനു കൊടിയേറ്റും. തുടർന്നു ലദീഞ്ഞും വി. കുർബാനയും. തിരുകർമ്മങ്ങൾക്ക് ഫാ ജോഷി ചിറക്കൽ ( ഡയറക്ടർ, നൈപുണ്യ, കൊച്ചി) മുഖ്യ കാർമ്മികനാകും. ജൂലൈ 2 ശനിയാഴ്ച വൈകുന്നേരം 5:30 ന് വി. കുർബാന. ഫാ ജോൺസ്റ്റി തച്ചാറ (കൊപ്പേൽ ) മുഖ്യ കാർമ്മികനും, ഫാ. ടോമി പുളിയൻപട്ടയിൽ എംഎസ്എഫ്എസ് (മാഡിസൺ) വചനസന്ദേശവും നൽകും. ജുലൈ 3 ന് ഞായറാഴ്ച വൈകുന്നേരം 5.00 ന് ആഘോഷമായ തിരുന്നാൾ റാസയും, പ്രദക്ഷിണവും, തുടർന്നു സ്നേഹവിരുന്നും. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ മുഖ്യ കാർമ്മികനും, ഫാ. ജോർജ്‌ എളമ്പശ്ശേരിൽ, ഫാ ജോൺസ്റ്റി തച്ചാറ, ഫാ. കുര്യൻ നെടുവേലിൽചാലുങ്കൽ(മുൻ വികാരി), ഫാ. ജോഷി ചിറക്കൽ, ഫാ. ജോസഫ് അമ്പാട്ട് എന്നിവർ സഹകാർമ്മികരും ആയിരിക്കും. ജുലൈ 4 ന് തിങ്കളാഴ്ച വൈകുന്നേരം 5.30 ന് മരിച്ചവരുടെ ഓര്‍മ്മക്കായുള്ള വി. കുര്‍ബാനയോടു കൂടി തിരുനാളിനു സമാപനമാകും. സൗത്ത് ഗാർലൻഡ് സെന്റ് ജോർജ് വാർഡാണ് തിരുനാളിനു പ്രസുദേന്തിയാവുന്നത്. ഫൊറോനാ വികാരി. ഫാ. ജോർജ്‌ എളമ്പശ്ശേരിൽ കൈക്കാരന്മാരായ ജെയിംസ് കൈനിക്കര , ടോമി നെല്ലുവേലിൽ , വാർഡ് പ്രതിനിധികളായ ജോണി സെബാസ്ററ്യൻ, സിബി തലക്കുളം, അൽഫോൻസാ സാജു എന്നിവർ തിരുനാളിന് നേതൃത്വം നല്‍കുന്നു. കലാ പരിപാടികള്‍: ജൂലൈ 1 വെള്ളി വൈകുന്നേരം മാജിക് ഷോ (മാത്യു & സോഫിയ പടവിൽ), ജൂലൈ 2 ശനിയാഴ്ച വൈകുന്നേരം "കാരുണ്യ വര്ഷിണി" (സെന്റ്. ജോസഫ് വാർഡ് ഒരുക്കുന്ന നൃത്ത സംഗീത ഹാസ്യ സന്ധ്യ) എന്നിവ കലാപരിപാടികളുടെ ഭാഗമായി ജൂബിലി ഹാളിൽ അരങ്ങേറും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.