You are Here : Home / USA News

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാളിന് കൊടി കേറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 30, 2016 10:13 hrs UTC

പരിശുദ്ധ തോമ്മാശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായിട്ടുളള യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ദുക്‌റോനോ പെരുന്നാളിന്റെ തുടക്കം കുറിച്ച് കൊണ്ട് കൊടി ഉയര്‍ത്തി. ജൂണ്‍ 26-ാം തിയതി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍, ട്രഷറര്‍ കോര വറുഗീസ്, ജോയിന്റ് സെക്രട്ടറി ടോബിന്‍ ജോര്‍ജ്, പെരുന്നാള്‍ കണ്‍വീനര്‍ റോയി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സ്തൂപത്തില്‍ കൊടി പ്രതിഷ്ഠിച്ചു. പെരുന്നാള്‍ പ്രോഗ്രാം. ജൂലൈ 2, ശനി 6.30 പി എമ്മിന് സന്ധ്യാപ്രാര്‍ത്ഥന, 7.30 ന് വചനശുശ്രൂഷ- അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറീയോസ് മെത്രാപ്പോലീത്ത ജൂലൈ 3, ഞായര്‍ 9.30 എ.എമ്മിന് പ്രഭാതനമസ്‌കാരം, 10.00 ന് വി. കുര്‍ബാന-മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, 12.30 പി.എമ്മിന് റാസ(ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബ്ലോക്ക് ചുറ്റി പ്രദക്ഷിണം), 1.00 പി.എമ്മിന് ലഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെരി. റവ.ചെറിയാന്‍ നീലാങ്കല്‍ - വികാരി 845-783-8355 ഏബ്രഹാം ജെയ്ക്കബ് മൂലയില്‍ - സെക്രട്ടറി 914-621-2990 കോര വറുഗീസ് -ട്രഷറര്‍ 917-270-8846 റോയി ജോര്‍ജ് - പെരുന്നാള്‍ കണ്‍വീനര്‍ - 845-589-0062 പിആര്‍ഒ കുരിയാക്കോസ് തരിയന്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.