You are Here : Home / USA News

ക്നാനാ‍യ റീജിയൺ പ്രീ - മാര്യേജ് കോഴ്സ് ഹൂസ്റ്റണിൽ വച്ച് നടത്തപ്പെട്ടു

Text Size  

Story Dated: Thursday, June 30, 2016 10:19 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ജൂൺ 24 മുതൽ 26 വരെ, ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനായിൽ വച്ച് പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. ഹൂസ്റ്റൺ, സാൻ അന്റോണിയ, ഡാളസ് എന്നിവിടങ്ങളിൽ നിന്നും, 34 യുവജനങ്ങൾ പങ്കെടുത്തു. വിവാഹിതരാകുവാൻ പോകുന്ന യുവതി യുവാക്കൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി മോൺ. തോമസ് മുളവനാൽ, ഫാ. സജി പിണർകയിൽ, ഡോ. അജിമോൾ പുത്തൻപുരയിൽ, ശ്രി. ബെന്നി കാഞ്ഞിരപ്പാറ, ശ്രിമതി ജയ കുളങ്ങര, ശ്രി. ജോണി തെക്കേപറമ്പിൽ, ശ്രി. ടോണി പുല്ലാപ്പള്ളി എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾക്ക് നേത്യുത്വം നൽകി.

 

ഫൊറോനാ വികാരി റെവ. ഫാ. സജി പിണർകയിലിന്റെ നേത്ര്യുത്വത്തിൽ ഇടവക എക്സിക്കൂട്ടീവും, ശ്രി. പീറ്റർ ചാഴികാടൻ, മറ്റ് വോളന്റിയർമാരും ഈ ത്രിദിന കോഴ്സിന്റെ ക്രമീകരണങ്ങൾക്ക് നേത്ര്യുത്വം നൽകി. തങ്ങൾ ആരംഭിക്കുവാൻ പോകുന്ന വിവാഹജീവിതത്തെപ്പറ്റി കൂടുതൽ അറിയുവാനും ചിന്തിക്കുവാനും, തയ്യാറെടുപ്പുകൾ നടത്തുവാനും, ഈ കോഴ്സ് ഏറെ സഹായ്കരമായിരുന്നു എന്ന് കോഴ്സിൽ പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു. ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീ-മാര്യേജ് കോഴ്സ് ഒക്ടോബർ 21 മുതൽ 23 വരെ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 - 205 - 5078 എന്ന നമ്പറിലോ, premarriage@knanayaregion.us എന്ന ഈമെയിലിലോ ബന്ധപ്പെടേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.