You are Here : Home / USA News

ഇന്‍ഡ്യാ പ്രസ്‌ക്ലബ്ബ് 'സ്മാര്‍ട്ട് ഫോണ്‍' ഫോട്ടോ മത്സരം

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, July 01, 2016 11:32 hrs UTC

ന്യൂയോര്‍ക്ക്:ഇന്‍ഡ്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഈ വേനല്‍കാലത്ത് 'സ്മാര്‍ട്ട് ഫോണ്‍' ഫോട്ടോ മത്സരം നടത്തുന്നതാണെന്ന് പ്രസിഡന്റ് കൃഷ്ണ കിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ് എന്നിവര്‍ അറിയിച്ചു. ഈ വേനല്‍ കൗലത്ത് നിങ്ങള്‍ വെക്കേഷന്‍ പോയ സ്ഥലത്തെ കാഴ്ചകള്‍, ജീവിത രീതികള്‍ എന്തുമാകട്ടെ, അത് നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തി ഞങ്ങള്‍ക്ക് അയച്ചു തരൂ!! തെരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും!! കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഒരു നിബദ്ധന മാത്രം, സ്മാര്‍ട്ട്‌ഫോണില്‍ എടുത്ത ചിത്രങ്ങളായിരിക്കണം മല്‍സരത്തില്‍ അയച്ചു തരേണ്ടത്. ഫോട്ടകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്‌ററ് 10 ആണെന്ന് സംഘാടകര്‍ അറിയിച്ചു. അയച്ചു തരേണ്ട ഈമെയില്‍: pressclubphoto@yahoo.com കൂടുതല്‍ വിവരങ്ങള്‍ക്ക്: Shijo-201 238 9654

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.