You are Here : Home / USA News

ഓട്ടോ പൈലറ്റിനുണ്ടായ തകരാറാണ്‌ കൂട്ടിയിടിച്ച് ഡ്രൈവര്‍ കൊല്ലപ്പെട്ടതെന്ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 01, 2016 11:37 hrs UTC

വില്ലിസ്റ്റണ്‍(ഫ്‌ളോറിഡ): ടെല്‍സ മോഡല്‍ എസ് ഇലക്ട്രിക്ക് കാറിലെ ഓട്ടോ പൈലറ്റിനുണ്ടായ തകരാറാണ്‌ കൂട്ടിയിടിച്ച് ഡ്രൈവര്‍ കൊല്ലപ്പെട്ടതെന്ന് ഫെഡറല്‍ അധികൃതരുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. ജൂണ്‍ 30ന് ഫെഡറല്‍ അധികൃതരാണ് ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മെയ് 7ന് ഫ്‌ളോറിഡായിലെ വിലസ്റ്റണില്‍ വെച്ച് മുമ്പില്‍ പോയിരുന്ന ഇലക്ട്രിക് കാറില്‍, വലതുവശത്തേക്ക് തിരിഞ്ഞ വലിയ ട്രക്കര്‍ ട്രയ്‌ലര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് കാറിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ക്കോ, ഓട്ടോ പൈലറ്റിനൊ ട്രെയ്‌ലറിന്റെ വെളുത്തവശം തെളിഞ്ഞ അന്തരീക്ഷത്തില്‍ കാണാന്‍ കഴിയാഞ്ഞതാണ് അപകടത്തിന് കാരണമായത്. സംഭവം കാറിന്റെ കമ്പനിയായ ടെല്‍സ ഫെഡറല്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓട്ടോ പൈലറ്റാണ് കാര്‍ നിയന്ത്രിക്കുന്നതെങ്കിലും ഡ്രൈവറുടെ കൈ എല്ലാ സമയത്തും സ്റ്റിയറിങ്ങില്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷണ വിഷയമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.