You are Here : Home / USA News

ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക രക്തദാന ക്യാംപ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, July 01, 2016 11:49 hrs UTC

ഡോവര്‍ (ന്യൂജഴ്‌സി) കമ്മ്യൂണിറ്റി ബ്ലഡ് സര്‍വ്വീസസിന്റെ സഹകരണത്തോടെ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. ജൂലൈ 3 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 5 വരെയാണ് ഇടവക മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ക്യാംപ് നടക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ 'ജീവന്റെ സമ്മാനം നല്‍കൂ' എന്ന ആപ്തവാക്യവുമായാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായ 4–ാം വര്‍ഷമാണ് ഈ ക്യാംപ് നടക്കുന്നത്. ഇടവകയിലെ സജീവമായി പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക പ്രസ്ഥാനങ്ങളിലൊന്നായ സമാജം. 'പ്രമേഹ രോഗവും നിവാരണ മാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തിലൂന്നിയ സെമിനാര്‍ നടത്തിയിരുന്നു.

 

കാത്തലിക്ക് പാറ്റേഴ്‌സണ്‍ രൂപതയുടെ കീഴില്‍ ഡോവര്‍ ടൗണ്‍ഷിപ്പില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി പ്രസ്ഥാനമായ 'ഹോപ് ഹൗസില്‍' എല്ലാ മൂന്ന് മാസം കൂടുമ്പോഴും ഭക്ഷണപദാര്‍ത്ഥങ്ങളും തണുപ്പ് സമയത്ത് കമ്പിളി പുതപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയും എത്തിച്ചുകൊടുക്കുന്നുണ്ട്. സമീപ ഇടവകയായ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചിലെ സൂപ്പ് കിച്ചണിലും സമയാസമയങ്ങളില്‍ ആവശ്യത്തിലേറെ ഭക്ഷണപദാര്‍ത്ഥങ്ങളും എത്തിച്ചു കൊടുക്കുന്നു. ഡിഫന്‍സീവ് ഡ്രൈവിംഗ് കോഴ്‌സ് നടത്തി ഇടവകാംഗങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. ജൂലൈ 3 ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം ഇപ്പോള്‍ നടന്നു വരുന്ന ഒവിബിഎസിന്റെ സമാപന സമ്മേളനവും റാലിയും ക്രമീകരിച്ചിട്ടുണ്ട്.

 

ഇടവകയുടെ പെരുന്നാള്‍ ജൂലൈ 8, 9 (വെളളി, ശനി) തീയതികളിലായി നടക്കും. ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റമാണ് പ്രധാന കാര്‍മ്മികന്‍. വിവരങ്ങള്‍ക്ക് : വികാരി ഫാ. ഷിബു ഡാനിയല്‍ :845 641 9132 ട്രസ്റ്റി സുനോജ് തമ്പി : 862 216 4829 സമാജം സെക്രട്ടറി എല്‍സി തോമസ് :973 998 5551

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.