You are Here : Home / USA News

ഫെര്‍ണാണ്ടസ് റ്റോറീസിന്റെ കൊലപാതകത്തെ കുറിച്ചു സൂചന നല്‍കുന്നവര്‍ക്ക് 5000 ഡോളറിന്റെ ഇനം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, July 01, 2016 11:54 hrs UTC

ഗാര്‍ലന്റ്(ഡാളസ്): ഡാളസ്സിലെ പ്രാദേശിക പത്രമായ സ്റ്റാര്‍ ടെലിഗ്രാമില്‍ ദീര്‍ഘവര്‍ഷമായി റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന ജെസിന്റെ(ജെയ്) ഫെര്‍ണാണ്ടസ് റ്റോറീസിന്റെ കൊലപാതകത്തെ കുറിച്ചു സൂചന നല്‍കുന്നവര്‍ക്ക് ഗാര്‍ലന്റ് ക്രൈം സ്റ്റോപ്പോഴ്‌സ് 5000 ഡോളറിന്റെ ഇനം പ്രഖ്യാപിച്ചു. ജൂണ്‍ 13ന് ഗാര്‍ലന്റ് വീട്ടിലെ ബാക്ക് യാര്‍ഡില്‍ വെച്ചാണ് ജെയ്‌റ്റോറീസ് വെടിയേറ്റു മരിച്ചത്.

 

അമ്പത്തിയേഴ് വയസ്സുള്ള ജെയ് റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് മാന്‍ എന്നീ നിലകളില്‍ ഡാളസ്സില്‍ സുപരിചിതനായിരുന്നു. മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവരോ, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുമായി ബന്ധപ്പെട്ടവരോ ആണ് കൊലപാതകത്തിനു പുറകില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രഥമനിഗമനം. മൃതദേഹം ജൂണ്‍ 13നാണ് കണ്ടെത്തിയതെങ്കിലും ജൂണ്‍ 10 മുതല്‍ പിതാവില്‍ നിന്നും ഒരുവിവരവും ലഭിച്ചിരുന്നില്ലെന്ന് മകള്‍ അലിന്‍ പറഞ്ഞു. കവര്‍ച്ചാശ്രമമായിരുന്നില്ല കൊലപാതകത്തിനും കാരണമെന്ന് പോലീസ് പറയുന്നു. നാളിതുവരെ പ്രതികളെ പിടികൂടാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.