You are Here : Home / USA News

ടൊറന്റോയില്‍ ഫൊക്കാനയുടെ ദേശീയ കണ്‍വന്‍ഷന് കര്‍ട്ടന്‍ ഉയര്‍ന്നു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, July 01, 2016 07:00 hrs UTC

ടൊറന്റോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ അണിരത്തുന്ന, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) പതിനേഴാമാത് ദേശീയ കണ്‍വന്‍ഷന് ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ കര്‍ട്ടന്‍ ഉയര്‍ന്നു. മാര്‍ക്കത്തുള്ള കണ്‍വന്‍ഷന്‍ വേദിയിലേക്ക് വ്യാഴാഴ്ച മുതല്‍ പ്രതിനിധികള്‍ എത്തി തുടങ്ങിയെങ്കിലും പ്രതിനിധികളുടെ പ്രവാഹം വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങി. ഒ.എന്‍.വി നഗറില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പ്രസിഡന്റ് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെആര്‍കെ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്, ട്രഷറര്‍ ജോയി ഇട്ടന്‍,ട്രസ്റ്റീ ബോർഡ് ചെയർമാൻ പോൾകറുകപ്പള്ളിൽ, എക്സി. വൈസ് പ്രെസിഡെന്റ് ഫിലിപ്പോസ്ഫിലിപ്, ജോയിന്റ് ട്രഷറര്‍ സണ്ണി ജേസഫ് തുടങ്ങിയവര്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കുന്നു.

 

 

വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം ഒന്റാരിയോ പ്രീമിയര്‍ കാതലീന്‍ വെയിന്‍ നിര്‍വഹിക്കും. മറുനാട്ടിലെ മലയാളി കൂട്ടായ്മയിലേക്ക് കാനഡയില്‍ മലയാളികള്‍ ഏറ്റവുമധികമുള്ള ഒന്റാരിയോയുടെ പ്രീമിയര്‍ എത്തുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രസിഡന്റ് ജോണ്‍ പി ജോണിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വിനോദ് കെആര്‍കെ സ്വാഗതവും, ട്രഷറര്‍ ജോയി ഇട്ടന്‍ നന്ദിയും പറയും. ഉദ്ഘാടനത്തിനു മുന്നോടിയായി നടക്കുന്ന ഘോഷയാത്രയില്‍ 105 പേര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന തിരുവാതിര അപൂര്‍വ കാഴ്ച ഒരുക്കുന്നതാണ്. സ്റ്റാര്‍ സിംഗര്‍ കലാസന്ധ്യയുടെ നിറക്കാഴ്ചയായി മാറും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.