You are Here : Home / USA News

ഷിക്കാഗോ വടംവലി: ഫണ്ട് റൈസിഗ് ഉദ്ഘാടനം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 01, 2016 07:19 hrs UTC

- മാത്യു തട്ടാമറ്റം

 

ഷിക്കാഗോ: 2016 സെപ്റ്റംബര്‍ അഞ്ചാംതീയതി തിങ്കളാഴ്ച മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി (7800 W. Lyons st, Morton Grove, IL 60053) മൈതാനിയില്‍ വച്ചു നടക്കുന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നാലാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന്റേയും ഓണാഘോഷത്തിന്റേയും ഫണ്ട് റൈസിംഗ് ഉദ്ഘാടനം മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് മുളവനാല്‍, വടംവലിയുടെ ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ജോയി നെടിയകാലായില്‍ നിന്നും ചെക്ക് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. പ്ലാറ്റിനം സ്‌പോണ്‍സറായി കടന്നുവന്നിരിക്കുന്നത് ആന്‍ഡ്രൂസ് തോമസ് പറമ്പത്താണ്. സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന വടംവലി ടൂര്‍ണമെന്റ് അന്തര്‍ദേശീയ തലത്തിലേക്ക് കടന്നിരിക്കുന്നുവെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആന്‍ഡ്രൂസ് തോമസ് പറമ്പത്ത് പറഞ്ഞു.

 

വടംവലി മത്സരത്തിന്റേയും ഓണാഘോഷത്തിന്റേയും ചെലവിലേക്കുള്ള ഫണ്ട് റൈസിംഗിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കാരികുളം പറഞ്ഞു. സാജു കണ്ണംപള്ളി, സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, പ്രദീപ് തോമസ്, സിറിയക് കൂവക്കാട്ടില്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജോസ് മണക്കാട്ടാണ് എം.സിയായി പ്രവര്‍ത്തിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.