You are Here : Home / USA News

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് ജൂലൈ 23-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 01, 2016 07:24 hrs UTC

സതീശന്‍ നായര്‍

 

ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ പിക്‌നിക്ക് ജൂലൈ മാസം 23-നു ശനിയാഴ്ച രാവിലെ 10.30 മുതല്‍ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഡാം വുഡ് #2 പാര്‍ക്കില്‍ (97 N River Road) വച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് വിജി എസ്. നായര്‍ അറിയിച്ചു. പിക്‌നിക്കിനോടനുബന്ധിച്ച് വിവിധ കായിക-കലാമത്സരങ്ങള്‍, വടംവലി തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. അസോസിയേഷന്റെ എല്ലാ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് പങ്കെടുക്കണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുവാനും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: വിജി എസ്. നായര്‍ (847 827 6227), ഏബ്രഹാം വര്‍ഗീസ് (224 419 1311), ഹെറാള്‍ഡ് ഫിഗുരേദോ (630 400 1172).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.